കോഴിക്കോട്ട് ലോറിയില്‍ കടത്തുകയായിരുന്ന ഒരു ടണ്‍ സ്ഫോടകവസ്തു പിടികൂടി

കോഴിക്കോട്:  ലോറിയില്‍ അനധികൃതമായി കടത്തിയ ഒരു ടണ്‍ സ്‌ഫോടകവസ്തു പിടികൂടി. എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയില്‍ ഓടത്തെരുവിലാണ് സ്‌ഫോടകവസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തത്.

മുക്കം എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തത്.

പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ലോറിയെ പിടികൂടിയത്.

തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ളതാണ് ലോറി. തമിഴ്‌നാട്ടില്‍നിന്നും വയനാട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ലോറി ഡ്രൈവര്‍ തമിഴ്‌നാട് സേലം സ്വദേശി മാതേശുവിനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.

സ്‌ഫോടകവസ്തുക്കള്‍ വിവിധഭാഗങ്ങളായി പെട്ടിയിലാക്കി ടാര്‍പ്പായകൊണ്ട് മറച്ചാണ് കടത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത ലോറി ഇപ്പോള്‍ മുക്കം സ്‌റ്റേഷനിലാണ് ഉള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം