കോഴിക്കോട്ട് വര്‍ക്ക്ഷോപ്പില്‍ തീപിടുത്തം; രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ കത്തി നശിച്ചു

കോഴിക്കോട്: നടക്കാവിലെ കെഎസ്ആർടിസി റീജിയണൽ ഓഫീസിലെ വർക്ക്ഷോപ്പിലുണ്ടായ തീപിടുത്തത്തിൽ രണ്ടു ബസുകൾ കത്തി നശിച്ചു. കാലാവധി കഴിഞ്ഞ് ലേലം ചെയ്യുന്നതിനായി വർക്ക്ഷോപ്പിൽ സൂക്ഷിച്ചിരുന്ന ബസുകളാണ് അഗ്നിക്കിരയായത്. ബസ് നിർത്തിയിട്ടിരുന്നതിന് സമീപത്ത് മാലിന്യം കത്തിച്ചിരുന്നു. ഇതിൽ നിന്നും തീ പടർന്നതാകാമെന്നാണ് സൂചന.

ശിവരാത്രി പ്രമാണിച്ച് ഇന്ന് അവധിയായതിനാൽ വർക്ക്ഷോപ്പിൽ ജീവനക്കാർ കുറവായിരുന്നു. സമീപവാസികളാണ് തീ ഉയരുന്നത് കണ്ടത്. തുടർന്ന് വിവരം ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം