സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി; ഭാര്യയുടെ നില ഗുരുതരം

Marydasവിഴിഞ്ഞം: വീട്ടിനുള്ളിൽ ഉറങ്ങികിടക്കുകയായിരുന്ന ഗൃഹനാഥനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തി. വെട്ടേറ്റ ഭാര്യയെ ഗുരുതരാവസ്‌ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂങ്കുളം കോളിയൂർ ചാനൽകര ചരുവിള പുത്തൻവീട്ടിൽ ദാസൻ എന്ന് വിളിക്കുന്ന മരിയദാസൻ (45) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ഷീജ (42) യെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. വീടിന്റെ പിറക് വശത്തെ വാതിൽ തകർത്ത് അകത്ത് കടന്ന അക്രമികൾ ഹാളിൽ ഉറങ്ങികിടക്കുകയായിരുന്ന ദാസനെയും ഭാര്യയെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തൊട്ടടുത്ത് മുറിയിൽ ഉറങ്ങികിടക്കുകയായിരുന്ന ദാസന്റെ മക്കളായ അൻസിയും അഭയയുമാണ് മാതാപിതാക്കളെ രക്‌തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം