ഡോക്ടറെ ഭീഷിണിപ്പെടുത്താൻ ഉപയോഗിച്ചത് ദൃശ്യങ്ങള്‍ ഇല്ലാത്ത മെമ്മറി കാര്‍ഡ്?; മറിയാമ്മ ചില്ലറക്കാരിയല്ല

കോട്ടയം: ഡോക്ടറെ അശ്ലീല ദൃശ്യങ്ങളുടെ പേരില്‍ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ സംഭവത്തിൽ പത്തനംതിട്ട വടക്കേത്തലയ്ക്കല്‍ മറിയാമ്മ ചാണ്ടി പിടിയിലായത് വാർത്തയായിരുന്നു.

തനിയ്‌ക്കൊപ്പമുള്ള നഗ്നചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷിണിപ്പെടുത്തി ഡോക്ടറില്‍ നിന്ന് പണം തട്ടുന്നതിനുള്ള ശ്രമത്തിനിടെ പൊലീസ് പിടിയിലായത്.

സംഭവത്തിൽ ഞെട്ടിക്കുന്ന സത്യങ്ങളാണ് പുറത്ത് വരുന്നത്. പല പ്രമുഖരേയും ഇവര്‍ ഇത്തരത്തില്‍ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഡോക്ടറില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതിന് ശേഷം അശ്ലീലചിത്രം പകര്‍ത്തി സൂക്ഷിച്ചിച്ചുട്ടുള്ള മെമ്മറി കാര്‍ഡ് നല്‍കണമെങ്കില്‍ 3 ലക്ഷവും കൂടി വേണമെന്നും ആവശ്യപ്പെട്ടു. കൈയിലുണ്ടായിരുന്ന മെമ്മറിക്കാര്‍ഡില്‍ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും സ്ഥിരീകരണമുള്ളതായി വാർത്തയുണ്ട്.

പത്തനംതിട്ട ജില്ലയിലെ സ്റ്റേഷനുകളില്‍ മാത്രം എട്ട് കേസുകള്‍ നിലവിലുണ്ട്. മറിയാമ്മ ആളുകളെ വശീകരിക്കാൻ മിടുക്കിയായിരുന്നു. അതേസമയം ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതികൾക്ക് മറ്റ് സ്റ്റേഷനുകളിലും സമാനരീതിയിൽ നിരവധി കേസുകൾ ഉള്ളതായി പൊലീസ് വ്യക്തമാക്കി.

പിടിക്കപ്പെട്ട സ്ത്രീയ‌്ക്ക് പത്തനംതിട്ട ജില്ലയിൽ വിവിധ സ്റ്റേഷനുകളിൽ സമാനമായ എഴ് കേസിൽ പ്രതിയാണ്. ഭർത്താവ് ഉപേക്ഷിച്ചുപോയ ഇവർ മുക്കുപണ്ടം പണയംവച്ച കേസിലും പ്രതിയാണ്.

കോട്ടയം ഡിവൈഎസ്പി ഷാജിമോൻ ജോസഫിന്റെ നേതൃത്വത്തിൽ വെസ്റ്റ് എസ്എച്ച്ഒ നിർമൽ ബോസ്, എസ്ഐ അരുൺ, ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത‌്.

താനും ഡോക്ടറും ഒന്നിച്ച്‌ കാറില്‍ വച്ചെടുത്ത ചിത്രങ്ങളുണ്ടെന്നാണ് മറിയാമ്മ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്. അറസ്റ്റിലായവര്‍ക്ക് ക്രിമിനല്‍ കേസുകളില്ലെങ്കിലും ഇവര്‍ പല ഉന്നതരേയും സമാന രീതിയില്‍ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം