പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; കാമുകന്‍ നിരന്തരം ലൈംഗികമായി ഉപയോഗിച്ചിരുന്നു; സംഭവം ഇങ്ങനെ

തിരുവനന്തപുരം: കിളിമാനൂരിൽ  പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസിനു ലഭിച്ചു. പോളീടെക്നിക്ക് വിദ്യാർത്ഥിയായകാമുകന്‍ നിരന്തരം ലൈംഗികമായി ഉപയോഗിച്ചിരുന്നു. സംഭവത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തു. 21കാരനായ ശ്രീറാമും പെൺകുട്ടിയും തമ്മിൽ കുറച്ച് കാലമായി പ്രണയത്തിലായിരുന്നു. എന്നാൽ പെൺകുട്ടി ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് ശ്രീറാമിനും കൃത്യമായി അറിയില്ലെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.

15 കാരിയായ പെൺകുട്ടിയെ കാമുകനായ ശ്രീറാം നിരന്തിരം ലൈംഗികമായി ഉപയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ കാമുകനായ ശ്രീറാമിന്റെ അറസ്റ്റ് പെൺകുട്ടിയുടെ മരണത്തിന്റെ കുറ്റം ആരോപിച്ചല്ലെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിനും ചൂഷണം ചെയ്തതിനും പോക്സോ ഉൾപ്പടെയുള്ള നിയമം ചുമത്തിയാണെന്നും പൊലീസ് പറയുന്നു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം