അപരന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന ആകാശ് എന്തിന് ശുഹൈബിനെ കൊന്നു ..!

സ്വാതി ചന്ദ്ര

കണ്ണൂര്‍ :  ചോരക്കൊതി  അടങ്ങാതെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്ന കണ്ണൂരില്‍ നിന്നുള്ള  പുതിയ വാര്‍ത്തകള്‍  സമാധാനം ആഗ്രഹിക്കുന്ന സമൂഹത്തിനു ശുഭ സൂചകമല്ല .

മട്ടന്നുരിലെ യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകന്‍  ശുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ  സി പി എം പ്രവര്‍ത്തകനായ  ആകാശ് തില്ലങ്കെരി തന്റെ  ഫേസ് ബുക്ക്‌  ടൈം ലൈനില്‍  കുറിച്ചത്  ഇങ്ങനെ  “അപരന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന  ഒരു പുലരിക്കായി……”
 യൂത്ത് കോണ്‍ഗ്രസ്‌ നേതാവ് ശുഹൈബ് വധക്കേസില്‍ കീഴടങ്ങിയ രണ്ട് സി പി എം പ്രവര്‍ത്തകരാണ് ആകാശ് തില്ലങ്കെരിയും ,റിജില്‍ രാജും  ഇവരെ കൂടാതെയുള്ള മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ് .  കീഴടങ്ങിയ പ്രതികള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്നും അഞ്ചു പേര്‍ അടങ്ങുന്നതാണ് കൊലപാതക സംഘ മെന്നുമാണ്   പോലീസ് പറയുന്നത് .
കൊല്ലാന്‍ ഉദേശിച്ചില്ലെന്നു കാലുകള്‍ വെട്ടിമാറ്റാന്‍ മാത്രമേ ഉദ്ദേശം ഉണ്ടായിരുന്നു വെന്നും  പിടിയിലായ  ആകാശ് തില്ലങ്കെരിയും ,റിജില്‍ രാജും [പോലീസിന് മൊഴി നല്‍കിയിട്ടുണ്ട് .
എന്നാല്‍ നേരത്തത്തെ കൊല്ലപ്പെട്ട  ആര്‍ എസ്  എസ് പ്രവര്‍ത്തകന്‍ വിനീഷ് വധക്കേസിലെ  പ്രതികള്‍ കൂടിയായ  ഇവരുടെ  വാക്കുകള്‍ വിശ്വാസത്തിലെടുക്കാന്‍  കോണ്ഗ്രസ് നേതാക്കന്‍മാര്‍ പോലും തയ്യാറായിട്ടില്ല .
ആകാശ് തില്ലങ്കെരി സോഷ്യല്‍ മീഡിയയില്‍ സി പി ഐ എം സൈബര്‍ പോരാളി കൂടിയാണ് . സൈബര്‍ ലോകത്ത്  പക്വമായ ഇടപെടല്‍ നടത്തികൊണ്ടിരുന്ന  ആകാശ് ഇത്രയും വലിയ ക്രിമിനല്‍ ആണോ എന്ന് ആശ്ചര്യം കൊള്ളുകയാണ്  സോഷ്യല്‍ മീഡിയയിലെ സുഹൃത്തുക്കളും കാഴ്ചക്കാരും .
കൊലയുമായി ബന്ധമില്ലെന്നു നേതാക്കള്‍ ആവര്‍ത്തിക്കുമ്പോള്‍ പ്രതികളായ ഇവര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത മുതിര്‍ന്ന നേതാക്കളുമായുള്ള ചിത്രം സി പി എം നേതാക്കളുമായുള്ള ഇവരുടെ  ബന്ധം തുറന്നു കാട്ടുന്നവയാണ്  .
കൊലപാതകങ്ങള്‍ ഒരു തുടര്‍ക്കഥയായി മാറുന്ന സാഹചര്യത്തില്‍ പാര്‍ട്ടി അണികളില്‍ ഉണ്ടാകുന്ന അസഹിഷ്ണുത എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പുന:പരിശോധിക്കെണ്ട അത്യവാശ്യം ഘട്ടം തന്നെയാ യാണ് ഇത്  .
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യ പ്രതിയായ കൊടി സുനിയെ  ധീര വിപ്ലവകാരിയായി ആരാധിക്കുകയും അവരെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്ത  ആകാശ് തില്ലങ്കെരിയോട് സോഷ്യല്‍ മീഡിയയിലെ സുഹൃര്‍ത്തുക്കള്‍ക്ക്‌ ചോദിക്കാന്‍ ഈ ചോദ്യം മാത്രം അപരന്റെ   ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന  ആകാശ് നീ  എന്തിന് ശുഹൈബിനെ കൊന്നു.. ആശയത്തെ ആയുധം കൊണ്ട് മാത്രമല്ല ആശയം കൊണ്ടും നേരിടാമെന്ന് നിന്റെ നേതാക്കള്‍ നിന്നെ    പഠിപ്പിക്കുന്നില്ലേ ?

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം