യുവതികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയാളെ രക്ഷിക്കാന്‍ നഗരസഭാ കൗണ്‍സിലറുടെ മധ്യസ്ഥശ്രമം; തുറന്നടിച്ച് യുവതി

news desk

കണ്ണൂര്‍: ”സാമ്പത്തികം കിട്ടിയാല്‍ എന്റെ മക്കളും ഞാനും അനുഭവിച്ച വേദനയ്ക്ക് പരിഹാരമാകുമോ….? എന്റെ മാപ്ലേനെ തിരിച്ച് തരാമോ?…നിങ്ങള്‍ക്ക് നാണം ഉണ്ടോ ചോദിക്കാന്‍. ഒരു പെണ്ണിന്റെ ജീവിതമല്ലേ ഷമീര്‍ക്കാ നിങ്ങള്‍ തകര്‍ത്തത്.

ഒരു പെണ്ണിന്റെ ലൈഫല്ല. ഒരുപാട് പെണ്‍കുട്ടികളുടെ ലൈഫ് വച്ചാണ് കളിച്ചത്. ഞാന്‍ എന്റെ റൂഹ് പിരിയുന്നത് വരെ വിട്ടുകൊടുക്കില്ല”. കണ്ണൂര്‍ കൂത്തുപറമ്പിലും പരിസരത്തുമുള്ള യുവതികളുടെയും പെണ്‍കുട്ടികളുടെയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ മുസ്ലീം ലീഗ് നേതാവിന്റെ മകനെ രക്ഷിക്കാന്‍ നഗരസഭാ കൗണ്‍സിലര്‍ നടത്തിയ മധ്യസ്ഥ ശ്രമത്തിന് ചുട്ട മറുപടി കൊടുത്ത് കേരളത്തിലെ പെണ്‍കരുത്തിന് പ്രതീകമായിരിക്കയാണ് ഇരയായ ഒരു യുവതി.

കൂത്തുപറമ്പിലെ പ്രമുഖ മര വ്യവസായ കേന്ദ്രത്തിന്റെ ഉടമയും ലീഗ് നേതാവുമായ വ്യക്തിയുടെ മകനാണ് പണക്കൊഴുപ്പിന്റെ ഹുങ്കില്‍ നിരവധി യുവതിയുടെ ജീവിതം വഴിയാധാരമാക്കിയത്.

യുവതിയെ പ്രലോഭിപ്പിക്കുകയും അവര്‍ അറിയാതെ നഗ്ന ചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തുന്ന കാമ ഭ്രാന്തനെയാണ് യുവതിയുടെ തന്ത്രപരമായ ഇടപെടലില്‍ കുടുക്കാനായത്. കൂത്തുപറമ്പ് മൂര്യാട് മേഖലയിലെ നിരവധി യുവതികള്‍ ഇയാളുടെ ചതിക്കുഴില്‍ പെട്ടുപോയിട്ടുണ്ട്.

ഈ കാമ ഭ്രാന്തന്റെ ഭീഷണിയില്‍ ജീവിതം തകര്‍ന്ന യുവതി തന്ത്രപൂര്‍വം ഇയാളുടെ മൊബൈല്‍ ഫോണിന്റെ മെമ്മറിക്കാര്‍ഡ് കൈവശപ്പെടുത്തിയതോടെയാണ് പുത്തന്‍പ്പണത്തിന്റെ ഹുങ്കില്‍ അഴിഞ്ഞാടിയ കോമരത്തെ പിടിച്ചു കെട്ടാനായത്. തന്റെയും മറ്റു യുവതികളുടെയും ജീവിതം തകര്‍ത്ത നരാദമനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് യുവതി.

പ്രവാസികളായവരുടെ ഭാര്യമാരെയാണ് ഇയാള്‍ ചതിക്കെണിയില്‍പ്പെടുത്തിയരില്‍ ഏറെയും. പഞ്ചാര ചിരിയുമായി പരിചയക്കാരനാകുന്ന ഈ പുത്തന്‍ പണക്കാരന്‍ തന്ത്രപൂര്‍വ്വം യുവതിയുടെ മൊബൈല്‍ നമ്പര്‍ കരസ്ഥമാക്കും. പിന്നീട് പഞ്ചാര വര്‍ത്തമാനം പറഞ്ഞ് മയക്കും.

അസമയങ്ങളില്‍ ഫോണ്‍ വിളികള്‍ ആകും. പിന്നീട് അത് അതിരുകടക്കും. ഇത്തരത്തില്‍ ഇര കുടുങ്ങിയാല്‍ പിന്നെ ഭീഷണിയുടെ സ്വരമാകും. ഞെട്ടിക്കുന്ന കാര്യങ്ങളാണ് യുവതി ട്രൂവിഷന്‍ ന്യൂസിനോട് വെളിപ്പെടുത്തിയത്.

ഗള്‍ഫിലുള്ള ഭര്‍ത്താവിനേയും ബന്ധുക്കളേയും അശ്ലീല സംഭാഷണം കേള്‍പ്പിക്കുമെന്ന ഭീഷണിപ്പെടുത്തിയാണ് പിന്നീട് ശാരീരികമായും കീഴ്‌പ്പെടുത്തുന്നത്. യുവതികള്‍ അറിയാതെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഇയാള്‍ പലരുടേയും ജീവിതം തകര്‍ക്കാന്‍ ശ്രമിച്ചതായും ഇരയായ യുവതി കണ്ണീരോടെ പറഞ്ഞു.

ചില പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സംഭവം ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചുവെന്നതാണ് രാഷ്ട്രീയ പ്രബുദ്ധ കേരളത്തെ ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം. എന്നാല്‍ ഒരു തരത്തിലും കീഴ്‌പ്പെടാന്‍ യുവതി തയ്യാറാകാത്തതോടെയാണ് പണം കൊടുത്ത് സ്വാധീനിക്കാന്‍ യുവ കൗണ്‍സിലറെ രംഗത്തിറക്കിയത്. യുവതിയുടെ പരിചയക്കാരനായ സിറാജ് എന്നയാളുടെ ഫോണ്‍ വഴിയാണ് സമീറെന്ന ലീഗ് കൗണ്‍സിലര്‍ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ചത്.

പരാതിയുമായി യുവതി പോലീസ് സ്‌റ്റേഷനില്‍ എത്തുമെന്നായതോടെ തടയാന്‍ കൗണ്‍സിലറും സംഘവും സ്‌റ്റേഷനിലെത്തി . മകളെ ആശുപത്രിയില്‍ കൊണ്ടു പോയതിനാല്‍ യുവതി വൈകി. പിന്നീടാണ് പരിചയക്കാരനായ സിറാജിന്റെ ഫോണില്‍ യുവതിയെ സമീര്‍ വിളിച്ചത്. ഇത് ഏത് വിധേയനേയും തീര്‍ക്കാം എന്നായിരുന്നു വാഗ്ദാനം.

‘കേസ് കേസിന്റെ വഴിക്ക് പോകട്ടെ മെമ്മറി കാര്‍ഡ് പോലീസിന് കൊടുക്കുമ്പോള്‍ ഈ ദുനിയാവില്‍ എത്ര പെണ്‍കുട്ടികളെ എന്തൊക്കെ ചെയ്തുവെന്നത് തനിയെ പുറത്തു വരും. യുവതി തുറന്നടിച്ചു. ഞാന്‍ കൗണ്‍സിലര്‍ സമീറാ എന്ത് വേണമെങ്കിലും ചെയ്യാം.. എനി നിന്നെ ഭീഷണിപ്പെടുത്തിയിട്ട് ഓന് ഒരു നേട്ടവും ഇല്ല. നീ വേറെ എന്തെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തുറന്നു പറയണം’….സാമ്പത്തികമായി ആഗ്രഹിക്കുന്നുണ്ടോ പറ….ഇതിനാണ് യുവതി മുഖത്തടിക്കുന്ന ഭാഷയില്‍ തുറന്നടിച്ചത്. സാമ്പത്തികം കിട്ടിയാല്‍ എന്റെ മക്കളും ഞാനും അനുഭവിച്ച വേദനയ്ക്ക് പരിഹാരമാകുമോ എന്റെ മാപ്ലേനെ തിരിച്ച് തരാമോ. നിങ്ങള്‍ക്ക് നാണം ഉണ്ടോ ചോദിക്കാന്‍.

ഒരു പെണ്ണിന്റെ ജീവിതമല്ലേ ഷമീര്‍ക്കാ നിങ്ങള്‍ തകര്‍ത്തത്. ഒരു പെണ്ണിന്റെ ലൈഫല്ല. ഒരുപാട് പെണ്‍കുട്ടികളുടെ ലൈഫ് വച്ചാണ് കളിച്ചത്. ഞാന്‍ എന്റെ റൂഹ് പിരിയുന്നത് വരെ വിട്ടുകൊടുക്കില്ല…..പെണ്ണിന്റെ മാനം പിച്ചിചീന്തിയവന് വക്കാലത്തുമായി വന്ന  നേതാവിന് പിന്നീട് ഫോണ്‍ കട്ട് ചെയ്ത് തലകുനിക്കേണ്ടി വന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം