സർക്കാരിന് വമ്പന്‍ തിരിച്ചടി; കണ്ണൂര്‍, കരുണ കോളേജുകളിലെ 180 വിദ്യാർത്ഥികളെയും പുറത്താക്കണം

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്ക്കാരിന് സുപ്രീംകോടതിയില്‍ നിന്ന് വന്‍ തിരിച്ചടി. സർക്കാർ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് കോടതി സ്റ്റേ ചെയ്‌തു. പ്രവേശനം നേടിയ 180 വിദ്യാർത്ഥികളെ പുറത്താക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. വിധി മറികടക്കാൻ സംസ്ഥാനം ശ്രമിക്കരുതെന്നും കോടതി കൂട്ടിച്ചേര്ത്തു .

മെഡിക്കല്‍ കൗണ്സിനല്‍ ഓഫ് ഇന്ത്യ നൽകിയ ഹർജിയില്‍ ജസ്റ്റീസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കുട്ടികളെ കോളേജില്‍ പ്രവേശിപ്പിക്കുകയോ, പഠനം തുടരാന്‍ അനുവദിക്കുകയോ, പരീക്ഷയ്ക്കിരുത്തുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.

വിദ്യാര്ഥികളുടെ ഭാവി തകരുന്നത് ഒഴിവാക്കാനാണ് ഇന്നലെ കോളേജുകളുടെ പ്രവേശനം അംഗീകരിച്ച് ബില്ല് പാസാക്കിയതെന്നായിരുന്നു സര്‍ക്കാര്‍ വാദം. വിദ്യാര്ഥികളുടെ പേര് പറഞ്ഞ് സര്ക്കാര്‍ നിയമ ലംഘനത്തിന് കൂട്ട് നില്ക്കുന്നുവെന്ന് നേരത്തേയും സുപ്രീംകോടതി വിമര്ശിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം