ബീഫ് വിഷയത്തില്‍ ഉരുണ്ടുകളിച്ച് കണ്ണന്താനം ; എന്ത് കഴിക്കണം എന്നത് ജനങ്ങളുടെ അവകാശമെന്നും മന്ത്രി

ന്യൂഡല്‍ഹി :ബീഫ് വിഷയത്തില്‍ തന്‍റെ നിലപാട് വീണ്ടും തിരുത്തി കേന്ദ്ര സഹമന്ത്രി  അല്‍ഫോണ്‍സ്‌ കണ്ണന്താനം . ഇന്ത്യയിലെത്തുന്ന വിദേശികള്‍ സ്വന്തം നാട്ടില്‍ നിന്ന് ബീഫ് കഴിച്ചിട്ടുവരണമെന്ന വിവാദമായ പ്രസ്താവനക്ക് പിന്നാലെയാണ് മന്ത്രി തന്‍റെ നിലപാട് മാറ്റിയത് .

എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നതില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വിലക്ക് പാടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു  താന്‍ എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ട അവകാശം അവനവനു തന്നെയാണെന്നും എന്നാല്‍ ഡല്‍ഹിയില്‍ നേരത്തെ തന്നെ ബീഫ് നിരോധനം ഉണ്ടായിരുന്നെന്നും അതിനു ബി ജെ പി യെ കുറ്റപെടുത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു .

എന്നാല്‍ ഭുവനേശ്വറില്‍ നടന്ന തന്‍റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു  കേരളിയര്‍ ബീഫ് കഴിക്കുന്നതില്‍ ബി ജെ പി ക്ക് എതിര്‍പ്പില്ലെന്ന് താന്‍ പറഞ്ഞെന്ന വാര്‍ത്തകള്‍ കേട്ടിച്ചമതാണെന്നും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു .

ബീഫുമായ് ബന്ധപ്പെട്ട പ്രസ്താവന വിവാദമായതോടുകൂടിയാണ് മന്ത്രി തന്‍റെ നിലപാട് മാറ്റിമറിച്ചത് .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം