ഉലകനായകന്റെ രാഷ്ട്രീയ പ്രഖ്യാപനം ചരിത്രനഗരിയിലോ ?,കമലഹാസനും പിണറായിയും വീണ്ടും കാണും; 16ന് കോഴിക്കോട്ടെത്തും

news desk

കോഴിക്കോട്: തമിഴ് രാഷ്ട്രീയത്തില്‍ പുതിയ ചുവടുവയ്പ്പിന് ഒരുങ്ങുന്ന ഉലകനായകന്‍ കമലഹാസന്‍ വീണ്ടും കേരളത്തില്‍ എത്തുന്നു.

രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം എന്ന ചരിത്ര മുഹൂര്‍ത്തം മുഖ്യമന്ത്രി പിണറായി വിജയിന്റെ സാന്നിധ്യത്തില്‍ ചരിത്ര നഗരമായ കോഴിക്കോട്ട് വച്ചു നടത്തുമോ എന്ന് ഉറ്റുനോക്കുകയാണ് ദേശീയ രാഷ്ട്രീയം.

സപ്തംബര്‍ 16നാണ് പിണറായിയും കമലഹാസനും കോഴിക്കോട്ടെ വേദി പങ്കിടുന്നത്. വര്‍ഗീയ ഫാസിസത്തിനെതിരെയുള്ള ദേശീയ സെമിനാറിലാണ് ഇരുവരും എത്തുന്നത്.

സംഘപരിവാര്‍ രാഷ്ട്രീയം ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കുന്നത് തടയാനാണ് തമിഴ്‌നാട്ടില്‍ കമലഹാസന്റെ രാഷ്ട്രീയ പ്രവേശനം ലക്ഷ്യമിടുന്നത്. കോഴിക്കോട് ടാഗോര്‍ ഹാളില്‍ കേളു ഏട്ടന്‍ പഠന കേന്ദ്രം സംഘടിപ്പിക്കുന്ന സെമിനാറില്‍ കോടിയേരി ബാലകൃഷ്ണന്‍ ,മന്ത്രി കെ ടി ജലീല്‍, കെ ജെ തോമസ്, ഡോ.ഫസല്‍ ഗഫൂര്‍, ഡോ.കദീജ മുംതാസ്, ഡോ.ഉസൈന്‍ രണ്ടത്താനി, എളമരം കരീം എന്നിവര്‍ പങ്കെടുക്കും. രാവിലെ 10 മുതല്‍ 5 വരെയാണ് ദേശീയ സെമിനാര്‍.

 

സിനിമാ അഭിനയത്തിന് കേരളത്തില്‍ നിന്നും തുടങ്ങിയത് പോലെ രാഷ്ട്രീയ പ്രഖ്യാപനവും കേരളത്തില്‍ നിന്ന് ആകണമെന്ന അഭ്യര്‍ഥന മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയ ഉലകനായകനോട് ജനനായകന്‍ ആവശ്യപ്പെട്ടിരുന്നു.

കലങ്ങി മറിഞ്ഞ തമിഴ് രാഷ്ട്രീയത്തെ ഇടതുപാതയില്‍ എത്തിക്കാനാണ് കമലഹാസന്റെയും ആഗ്രഹം.

യുവജനങ്ങളുടെ ഹരമായ സൂപ്പര്‍ താരം ഇളയ ദളപതി വിജയ്, തല അജിത്ത് എിവരെ ഒപ്പം ചേര്‍ത്ത് തമിഴ് മനസ് കീഴടക്കാനാണ് കമലഹാസന്റെ ലക്ഷ്യം.

രാജ്യത്തിന്റെ ചരിത്രത്തില്‍  തന്നെ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ തുടക്കം കുറിച്ച കോഴിക്കോടിന്റെ മണ്ണില്‍ കമലഹാസന്‍ ചരിത്രം എഴുതുമോ എന്ന്  ഉറ്റു നോക്കുകയാണ് രാഷ്ട്രീയ കേരളം.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം