കക്കയത്ത് നായാട്ടു സംഘത്തിന്‍റെ ആക്രമം; ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

പേരാമ്പ്ര: കക്കയത്ത് കെ.എസ്ഇബി കോളനി പരിസരത്ത് വെച്ച് നായാട്ടു സംഘത്തിന്റെ ആക്രമണത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു.കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിക്ക് വനം വകുപ്പ് ഓഫീസിൽ ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ നായാട്ടു സംഘം ആക്രമിക്കുകയായിരുന്നു.

കോളനിക്കടുത്ത് താമസിക്കുന്ന മരുതോളിബേബി എന്നയാൾ തോക്കുമായി വനത്തിൽ നായാട്ടിനായി എത്തി എന്ന വിവരമാണ് വനം വകുപ്പിന് ലഭിച്ചത്.ഇതേ തുടർന്ന് കക്കയം സെക്ഷൻ ഫോറസ്റ്റ്ഓഫീസർ പ്രമോദ് കുമാർ, ഫോറസ്റ്റർ രജിത്ത് കുമാർ, ബീറ്റ് ഓഫീസർ എൻ.കെ ബാലകൃഷ്ണൻ, ഡ്രൈവർ രാധാകൃഷ്ണൻ എന്നിവരാണ് അന്യേ ഷിക്കാനെത്തിയത്.

വനത്തിൽ നിന്നും വേട്ടയാടിയ മൃഗവുമായി എത്തിയ ബേബിയെ ഫോറസ്റ്റ് സംഘം പിടികൂടുകയും കുതറിയ ബേബിയും പിന്നാലെ ബൈക്കിൽ എത്തിയമകനും മറ്റ് രണ്ട് പേരും കയ്യിൽ കരുതിയ കത്തിയും പട്ടികയും ഉപയോഗിച്ച് വനപാലകരെ ആക്രമിക്കുകയായിരുന്നു.

 

കത്തി വീശിയതിനെ മുക്കിനും കൈക്കും പരിക്കേറ്റ നാലുപേരേയും പേരാമ്പ്ര താലൂക്കാശുപത്രിയിലും വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചു. വനത്തിൽ അതിക്രമിച്ചു കടന്ന് വേട്ടയാടിയതിനും വനപാലകരെ ആക്രമിച്ചതിനും കൂരാച്ചുണ്ട് പോലീസ് ബേബിയും മകനും എതിരെ കേസെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം