അഹിന്ദുക്കൾക്ക് ക്ഷേത്രപ്രവേശനം പ്രശക്തി അര്‍ഹിക്കാത്ത വിഷയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനം നൽകണമെന്ന ദേവസ്വം ബോർഡ് അംഗം അജയ് തറയിലിന്‍റെ അഭിപ്രായത്തിനെതിരേ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

അഹിന്ദുക്കൾക്ക് ക്ഷേത്രപ്രവേശനം നൽകുന്നത് കാലികപ്രസക്തമല്ലാത്ത വിഷയമാണ്. ഗുരുവായൂർ ഒഴികെ മറ്റെല്ലാ ക്ഷേത്രങ്ങളിലും പ്രവേശനമുണ്ട്. അനാവശ്യ ചർച്ചയ്ക്ക് വഴിവയ്ക്കുകയാണ് അജയ് തറയിലിന്‍റെ പ്രസ്താവനയെന്നും മന്ത്രി പറഞ്ഞു. ഇതിനുപ്രത്യേകചര്‍ച്ചയുടെആവിശ്യമില്ലെന്നും കടകംപള്ളി തുറന്നടിച്ചു.

തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലിലുള്ള ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്കും പ്രവേശനം അനുവധിക്കണമെന്നാണ് അജയ് തറയില്‍പറയുന്നത് .

ക്ഷേത്ര ആരാധനയില്‍ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന് അജയ് തറയില്‍ തന്‍റെ ഫേസ്‌ബുക്കിലൂടെ തുറന്നുകാട്ടി . ഇതിനെതിരെയുള്ള  1952  ലെ  ദേവസം ബോര്‍ഡ്‌ ഉത്തരവ് തിരുത്തണമെന്നും അജയ് ആവിശ്യപ്പെട്ടു .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം