ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ ഉപയോഗിച്ചത് കാന്‍സറിന് കാരണമായി; ദമ്പതികള്‍ക്ക് 240 കോടി നഷ്ടപരിഹാരം ലഭിച്ചു

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ തുടര്‍ച്ചയായിവര്‍ഷങ്ങളോളം ഉപയോഗിച്ചത് യുവാവിന് ക്യാന്‍സര്‍ വരാന്‍ കാരണമായി എന്നാരോപിച്ച് യുവതി നല്‍കിയ പരാതിയിയില്‍ ന്യൂജേഴ്‌സി ദമ്പദികള്‍ക്ക് 37 മില്യണ്‍ ഡോളര്‍(240 കോടി) നഷ്ടപരിഹാരം. തന്റെ ഭര്‍ത്താവ് ബാങ്കര്‍ സ്റ്റീഫന്‍ ലന്‍സൊവിന് ക്യാന്‍സര്‍ പിടിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഭാര്യ കെന്ദ്ര ഫയല്‍ ചെയ്ത കേസിലാണ് ന്യൂജേഴ്സി ബ്രൗന്‍സ് വിക്ക് ജൂറി കോടികള്‍ നഷ്ടപരിഹാരം വിധിച്ചത്.

മുപ്പത് വര്‍ഷം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ ഭര്‍ത്താവ് തുടര്‍ച്ചയായി ഉപയോഗിച്ചിരുന്നതായാണ് കെന്ദ്ര പരാതിയില്‍ പറയുന്നത്. തുടര്‍ച്ചയായ ഉപയോഗത്തിലൂടെ പൗഡര്‍ ശ്വാസ കോശത്തിലേക്ക് പ്രവേശിച്ചു. മെസൊതെ ലിയോമ എന്ന മാരക കാന്‍സര്‍ രോഗം ശ്വാസ കോശങ്ങളെ ബാധിച്ചതായി തെളിവുകള്‍ നിരത്തി ബാങ്കര്‍ വാധിച്ചു. പൗഡറില്‍ അടങ്ങിയിരിക്കുന്ന ആസ്ബറ്റോസ് എന്ന വസ്തുവാണ് രോഗത്തിന് കാരണമായതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഈ വാദം പൗഡര്‍ കമ്പനി നിഷേധിച്ചു. പൗഡറില്‍ ആസ്ബസ്റ്റോസോ, കാന്‍സറിന് കാരണമാകുന്ന യാതൊന്നും തന്നെയില്ലെന്നാണ് കമ്പനിയുടെ വാദം.ഇതിന് സമാനമായി 6610 കേസ്സുകളാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്കെതിരായി ഫയല്‍ ചെയ്തിട്ടുള്ളത്. ബേബി പൗഡര്‍ ഒവേറിയന്‍ കാന്‍സര്‍ ഉണ്ടാകുന്നതായും ഉപഭോക്താക്കള്‍ പരാതിപ്പെട്ടിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം