മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്ക് സംസ്ഥാന സര്‍ക്കാർ അനുവദിച്ച ഇളവ് വിവാദമാവുന്നു

കൊച്ചി:  മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്ക്  സംസ്ഥാന സര്‍ക്കാർ അനുവദിച്ച ഇളവ് വിവാദത്തിലേക്ക് . ഉത്തരവ് നടപ്പാകുന്നതോടെ കൊച്ചി കോര്‍പ്പറേഷന്  ഇരുപത് കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കണക്ക് .

കൊച്ചി നഗരത്തില്‍ കേബിളുകളിടാനായി റിലയന്‍സ് ജിയോ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നുണ്ട്. ഈ റോഡുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ഈടാക്കുന്ന തുകയില്‍ ഇളവു നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്.

സ്ക്വയര്‍ മീറ്ററൊന്നിന് 5,930 രൂപയാണ് നിലവിൽ ഈടാക്കുന്ന തുക. ഈ നിരക്ക് 3,868 രൂപയായി ഇളവു ചെയ്തു കൊടുക്കണമെന്ന് സര്‍ക്കാർ ഉത്തരവിട്ടതാണ്  വിമർശനങ്ങൾക്ക് ഇടയാക്കിയത് .

കൊച്ചി നഗരപരിധിയില്‍ ജിയോ കേബിളുകള്‍ സ്ഥാപിക്കാനായി ഇരുന്നൂറ്റി നാല്‍പ്പത്തിയൊന്ന് കിലോ മീറ്റര്‍ റോഡാണ് കുഴിക്കുന്നത്. റോഡിന്‍റെ  അറ്റകുറ്റപ്പണികൾക്കായി ജലഅതോറിറ്റി അടക്കമുളള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് കൊച്ചി കോര്‍പ്പറേഷൻ തുക ഈടാക്കാറുണ്ട്. ജിഓ ടുള്ള സര്‍ക്കാരിന്‍റെ  ഈ തീരുമാനം വന്‍ നഷ്ട്ടങ്ങള്‍ക്ക് കാരണമാവും

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം