ട്രംപിന്‍റെ പ്രതിഫലം പറ്റാത്ത ഉപദേശകയായി ഇനി മകള്‍ ഇവാന്‍ക

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉപദേശക സ്ഥാനം ഇനി മകള്‍  ഇവാൻക ട്രംപിന്. ഉപദേശക സ്ഥാനത്തേക്ക് ഇവാന്‍കയെ  നിയമിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. പ്രതിഫലം പറ്റാത്ത ഉപദേശകയായാണ് ഇവാൻകയുടെ നിയമനം.

സർക്കാരിന്‍റെ ഒൗദ്യോഗിക പദവികൾ വഹിക്കുന്നവർക്കും ജീവനക്കാർക്കുമായി സാധാരണയായി വൈറ്റ് ഹൗസിൽ ഓഫീസ് അനുവദിക്കാറുണ്ട്. ഇതേ തുടര്‍ന്ന്‍ ഇവാൻകയ്ക്ക് വൈറ്റ് ഹൗസിൽ നേരത്തേ ഓഫീസ് അനുവദിച്ചിരുന്നു. ഇവാൻകയുടെ ഭർത്താവ് ജാർദ് കുഷ്നർ ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉപദേഷ്ടാവാണ്. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയും ജർമൻ ചാൻസലർ ആംഗല മെർക്കലും വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ഇവാൻകയും ഒപ്പമുണ്ടായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം