നിങ്ങള്‍ക്ക് വിഷാദരോഗം ഉണ്ടോ ?പെണ്ണുങ്ങള്‍ ഉത്തരം നല്‍കേണ്ട ചോദ്യങ്ങള്‍

പെണ്‍വിഷാദവും ആണ്‍വിഷദവും തമ്മില്‍ വ്യത്യാസം ഉണ്ടോ? പരിധിവിടുന്ന വിഷാദാവസ്ഥ തന്നെയാണ് തീര്‍ച്ചയായും മുഖ്യ ഘടകം. സങ്കടം,ശൂന്യത,ആശയ്ക്ക് വകയില്ലെന്ന തോന്നല്‍-ഇവയൊക്കെ എപ്പോഴും അനുഭവപ്പെടാം.സന്തോഷം നല്‍കിയിരുന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തിനോടും വിരക്തിയുണ്ടാവാം.തീവ്രമായ സങ്കടാവസ്ഥകളില്‍ വിശപ്പ് ഗണ്യമായി കുറയും.ശരീരം ശോഷിക്കും.എന്നാല്‍ ചിലര്‍ക്ക് വിഷാദമുണ്ടാവുമ്പോള്‍ വിശപ്പ് കൂടുകയും വണ്ണം വെക്കുകയും ചെയ്യും.

1. ആര്‍ത്തവമായി ബന്ധപ്പെട്ട് സങ്കടമോ ദേഷ്യമോ ഉണ്ടകാറുണ്ടോ.?ആര്‍ത്തവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ മനസ്സ് അസ്വസ്ഥമാകാറുണ്ടോ.?
2. ഗര്‍ഭകാലത്ത് ഉന്മേഷരാഹിത്യവും ദുഃഖവും പിടികൂടുന്നുണ്ടോ.?
3. പ്രസവശേഷവും പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ .ആകുലതയോ ഉറക്കകുറവോ ഉണ്ടകാറുണ്ടോ.?
4. ഏതെങ്കിലും കാരണത്താല്‍ ഗര്‍ഭച്ഛിദ്രം ചെയ്യേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ വല്ലാത്ത കുറ്റബോദവും സ്വയംനിന്ദയും തോന്നിയിട്ടുണ്ടോ.?
5.വന്ദ്യതാ ചികില്‍സയുടെ ഏതെങ്കിലും ഘട്ടത്തില്‍ ആത്മദൈര്യം ചോര്‍ന്ന് നൈര്യാശ്യത്തിന്‍െയും സങ്കടത്തിന്റയും പിടിയില്‍ അമര്‍ന്നിട്ടുണ്ടോ.? അമര്‍ന്നിട്ടുണ്ടോ?
6. ആര്‍ത്തവവിരാമത്തിന്റെ സൂചനകള്‍ പ്രകടമാകുമ്പഴോ ആര്‍ത്തവ വിരാമത്തിന് ശേഷമോ പഴയ പ്രസരിപ്പും സന്തോഷവും ചോര്‍ന്നതായി അനുഭവപ്പെട്ടിട്ടുണ്ടോ.?
7. ഗര്‍ഭപാത്രം നീക്കം ചെയ്തശേഷം വല്ലാത്ത വിഷാദം തോന്നിയിട്ടുണ്ടോ.?

ഇതില്‍ ഏതെങ്കിലും അതെയെന്നാണ് ഉത്തരമെങ്കില്‍ വിഷമിക്കെണ്ട.ശാസ്ത്രീയമായ പരിഹാരമുള്ള അവസ്ഥയാണെന്ന് ഉള്‍ക്കെള്ളുക.സഹായം തേടുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം