ഹാദിയ കേസ് ; വിധി പ്രഖ്യാപിച്ച ജഡ്ജിക്ക് വധഭീഷണി

കൊച്ചി: സേലത്ത് ഹോമിയോ വിദ്യാർഥിനിയായിരുന്ന വൈക്കം സ്വദേശിനി അഖിലയെന്ന ഹാദിയ  മതപരിവർത്തനം നടത്തി വിവാഹം കഴിച്ച സംഭവത്തിൽ വിവാഹം റദ്ദാക്കിയ ഹൈക്കോടതി ജഡ്ജിമാര്‍ക്ക്  വധഭീഷണിയെന്നു ഇന്റലിജൻസ് റിപ്പോർട്ട്. ഇതേ  രണ്ട് ജഡ്ജിമാരുടെ  സുരക്ഷ ശക്തമാക്കി.

ഹാദിയയുടെ വിവാഹം റദ്ദാക്കിക്കൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കോടതിവിധിയിൽ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടടുകയും എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.മാര്‍ച്ച് നടത്തിയ കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹർത്താൽ നടത്തിയവരുമായി അടുത്ത് ബന്ധമുള്ളവരാണ് ജഡ്ജിമാരെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നതെന്നാണ് ഇന്റലിജന്‍സ്  റിപ്പോര്‍ട്ട്.

രണ്ട് സുരക്ഷ ഉദ്യോഗസ്ഥരെ വീതം ജഡ്ജിമാരുടെ സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയതായി സിറ്റി പോലീസ് വ്യക്തമാക്കി. ജഡ്ജിമാർ പോകന്നിടങ്ങളിലെല്ലാം പ്രത്യേക ജാഗ്രതയും നൽകുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം