ഹരിയാനയിലും പഞ്ചാബിലും സംഘര്‍ഷം ; 3 പേര്‍ കൊല്ലപ്പെട്ടു

ചണ്ഡിഗഡ്: പീഡനക്കേസില്‍ ദേരാ സച്ചാ സൗധ നേതാവ് ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനെന്ന് കോടതി വിധിച്ചതിനു പിന്നാലെ ഹരിയാനയിലും പഞ്ചാബിലും സംഘര്‍ഷം. ഗുര്‍മീത് സിംഗിന്‍റെ അനുയായികര്‍ നടത്തിയ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടന്നാണ്  പ്രാഥിക വിവരം.

പോലീസ് വാഹനങ്ങളും മീഡിയ വാഹനങ്ങളും അനുയായികല്‍ തല്ലിത്തകര്‍ത്തു. നിരവധി പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയും പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം  അക്രമണം ഉണ്ടായി.

കോടതി വിധിക്കു പിന്നാലെ ഇരു സംസ്ഥാനങ്ങളുടെയും സുരക്ഷ ചുമതല സൈന്യം ഏറ്റെടുത്തിരുന്നു. സംഘര്‍ഷം കണക്കിലെടുത്ത് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അനുയായികളെ പിരിച്ചുവിടുന്നതിനായി സൈന്യം കണ്ണീര്‍ വാതകം പ്രയോഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം