ഗുജറാത്തില്‍ ബിജെപിയെ രക്ഷിച്ചത് മോഡിയുടെ ഇറക്കം

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെ രക്ഷിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ടിറങ്ങിയുള്ള പ്രചരണം. ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനത്തെ കേന്ദ്രം പൊന്നുപോലെ നോക്കുമെന്ന് പ്രചരണങ്ങളില്‍ പറയാതെ പറയുകയായിരുന്നു മോഡി. ഇത്തരം നിരന്തരമായ പ്രസ്താവനകളിലൂടെ പൊതുജന വിശ്വാസം നേടിയെടുക്കാന്‍ മോഡിക്ക് കഴിഞ്ഞു.

ഇന്നത്തെ ജനവിധി മോഡിക്ക് മാത്രം അവകാശപ്പെടാനുള്ളതാണെന്ന് തന്നെ പറയാം. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷായും തിരഞ്ഞെടുപ്പ് റാലികളില്‍ അപ്രസക്തനായിരുന്നു. നിറഞ്ഞ് നിന്നിരുന്നത് മോഡി തന്നെയായിരുന്നു. മോഡിയെ ഇറക്കി കളിച്ചില്ലെങ്കില്‍ തോല്‍ക്കുമെന്ന് വ്യക്തമായിരുന്നതിനാലാണ് മോഡി ഗുജറാത്തില്‍ തമ്പടിച്ച് റാലികള്‍ നടത്തിക്കൊണ്ടിരുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം