ഗൗരി ലങ്കേഷിനും കല്‍ബുര്‍ഗിക്കും വെടിയേറ്റത് ഒരേ തോക്കില്‍ നിന്ന്;ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

കര്‍ണാടക:മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനും എഴുത്തുകാരനായ എംഎം കല്‍ബുര്‍ഗിക്കും വെടിയേറ്റത് ഒരു തോക്കില്‍ നിന്നാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇതോടെ ഇരുവരുടേയും കൊലപാതകത്തിന് പിന്നില്‍ ഒരേ സംഘമാണെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന് വ്യക്തതയായി. രണ്ട് കൊലപാതകങ്ങള്‍ക്കും സമാനതകളുണ്ടെന്ന ആദ്യ ഔദ്യോഗിക സ്ഥിരീകരണമാണിത്.

എം.എം കണ്‍ട്രി ഗണ്ണില്‍ നിന്നുമാണ് ഇരുവര്‍ക്കും വെടിയേറ്റത്. ഫോറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണ സംഘം ബംഗളുരു കോടതിയില്‍ സമര്‍പ്പിച്ചു.

2015 ഓഗസ്റ്റ് 30നാണ് എംഎം കല്‍ബുര്‍ഗി കൊല്ലപ്പെട്ടത്. 2017 സെപ്റ്റംബര്‍ 5നായിരുന്നു ഗൗരി ലങ്കേഷിന്റെ കൊലപാതകം.2015ല്‍ സി.പി.ഐ നേതാവ് ഗോവിന്ദ് പന്‍സാരെ വെടിയേറ്റ് മരിച്ചതിലും 2013ല്‍ മഹാരാഷ്ട്രയില്‍ നരേന്ദ്ര ധാബോല്‍ക്കര്‍ കൊല്ലപ്പെട്ട സംഭവത്തിലും സാമ്യതയുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം