സ്‍മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്ന മലയാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ഗൂഗിള്‍ ഇനി കേട്ടെഴുതും

 

 

സ്‍മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്ന മലയാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇനി മുതല്‍ ടൈപ്പ് ചെയ്യുകയോ ഗൂഗിള്‍ ഹാന്‍ഡ് റൈറ്റിങ് ഉപയോഗിച്ച് എഴുതുകയോ വേണ്ട. ഗൂഗിളിന് ഇനി മലയാളം പറഞ്ഞാലും മനസിലാകും. ഗൂഗിള്‍ അവതരിപ്പിക്കുന്ന ഒരു കിടിലന്‍ ഫീച്ചറിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

സ്‍മാര്‍ട്ട്ഫോണില്‍ മലയാളം ടൈപ്പ് ചെയ്തോ വരച്ച് എഴുതിയോ കഷ്ടപ്പെടേണ്ട. സ്‍മാര്‍ട്ട് ഫോണിന്‍റെ ചെവിയില്‍ ഇനി മലയാളം പറഞ്ഞുകൊടുത്താന്‍ അത് അപ്പപ്പോള്‍ എഴുതാന്‍ ഗൂഗിള്‍ പ്രാപ്തനായി കഴിഞ്ഞു. അതായത് ഒരാളുടെ ശബ്ദവും ഭാഷയും സംസാരത്തിലൂടെ തിരിച്ചറിഞ്ഞ് അത് ഓട്ടോമാറ്റിക്കായി ടൈപ്പ് ചെയ്യുന്ന ഗൂഗിള്‍ വോയിസില്‍ ഇനി മലയാളവുമുണ്ടാകും.

ഫേസ്‍ബുക്ക് ആയാലും വാട്സ്ആപ് ആയാലും ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനായാലും ശരി ഇനി മുതല്‍ മലയാളം കേട്ട് എഴുതാനുള്ള കഴിവാണ് പുതിയ ഫീച്ചര്‍.

ഉദാഹരണത്തിന് വാട്സ്ആപില്‍ മലയാളം ടൈപ്പ് ചെയ്യുന്നതിന് ഗൂഗിള്‍ വോയിസ് ഓപ്പണ്‍ ചെയ്ത ശേഷം സംസാരിച്ചാല്‍ മാത്രം മതി. മിക്ക സ്‍മാര്‍ട്ട്ഫോണുകളിലും വാങ്ങുമ്പോള്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഗൂഗിളിന്‍റെ ജിബോര്‍ഡ് ആപ്പാണ് ഇതിന് പിന്നില്‍.

ജിബോര്‍ഡ് സെറ്റിങ്സില്‍ നിന്ന് ഗൂഗിള്‍ വോയിസ് ഭാഷ മലയാളം എന്ന് തെരഞ്ഞെടുക്കുകയാണ് ഇതിന് ആദ്യം ചെയ്യേണ്ടത്. മലയാളത്തിന് പുറമെ ഗുജറാത്തി, കന്നഡ, മറാത്തി, തമിഴ്, തെലുങ്ക്, ഉറുദു എന്നിങ്ങനെ 30 ഭാഷകള്‍ കൂടിയാണ് ഗൂഗിള്‍ വോയിസില്‍ പുതുതായി ചേര്‍ത്തിരിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം