പണമില്ലാത്തതിനെ തുടര്‍ന്ന്‍ ചികിത്സ മുടങ്ങി; കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന്‍ മരിച്ചു

കൊ​ച്ചി: പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ വി​ദ​ഗ്ധ ചി​കി​ത്സ ല​ഭി​ക്കാ​തെ കെ​എ​സ്ആ​ർ​ടി​സി മു​ൻ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. പു​തു​വൈ​പ്പ് വ​ലി​യ​പ​റ​ന്പി​ൽ വി.​വി.റോ​യി (58) ആ​ണു മ​രി​ച്ച​ത്. 34 വ​ർ​ഷം കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന റോ​യി മൂ​ന്ന​ര വ​ർ​ഷം മു​ന്പാ​ണു വി​ര​മി​ച്ച​ത്.

ഈ​സ​മ​യം ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന ആ​നൂ​കൂ​ല്യ​ങ്ങ​ൾ ല​ഭി​ച്ചി​ല്ലെ​ന്നു മാ​ത്ര​മ​ല്ല ആ​റു​മാ​സ​മാ​യി പെ​ൻ​ഷ​നും ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തി​നി​ടെ ഹൃ​ദ്രോ​ഗി​യാ​യ റോ​യി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ള്ള​തു​കൊ​ണ്ടു ചി​കി​ത്സ ഇ​ള​വു​ക​ൾ ല​ഭി​ച്ചി​രു​ന്നി​ല്ല. ഡോ​ക്ട​ർ​മാ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ ബൈ​പ്പാ​സ് സ​ർ​ജ​റി വേ​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​മാ​കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ലെ​ന്നു ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. തിങ്കളാഴ്ച രാ​ത്രി​യി​ൽ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട റോ​യി​യെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ണ്ട​ക്ട​റാ​യി കെ​എ​സ്ആ​ർ​ടി​സി​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച റോ​യി എ​റ​ണാ​കു​ളം ബോ​ട്ട്ജെ​ട്ടി​ സ്റ്റാൻഡിലെ ചാ​ർ​ജ​റാ​യാ​ണു വി​ര​മി​ച്ച​ത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം