ഒരു വീട്ടിലെ 5 പെണ്മക്കളെ പീഡിപ്പിച്ച മലപ്പുറം സ്വദേശി പിടിയിലായി; മുനിസിപ്പാലിറ്റി ജീവനക്കാരന്റെ ക്രൂരത ഇങ്ങനെ

കോട്ടയം: ഒരു വീട്ടിലെ അഞ്ച് പെണ്മക്കളെ മലപ്പുറം സ്വദേശിയും മുനിസിപ്പാലിറ്റി ജീവനക്കാരനുമായ യുവാവ് പീഡനത്തിനിരയാക്കിയതായി പരാതി.  മലപ്പുറം കരുവാക്കുണ്ട് സ്വദേശിയായ സുധീഷ് (30) ആണ് അറസ്റ്റിലായത്. ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലെ താത്ക്കാലിക ജീവനക്കാരനായ സുധീഷിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. പീഡനത്തിനിരയായ ഏഴു മുതല്‍ പ്ലസ് വണ്‍ വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ ഒരുമിച്ച്‌ ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തായത്. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്.

   പെണ്‍കുട്ടികളുടെ അമ്മയുടെ അകന്ന ബന്ധുവെന്ന പേരില്‍ ഇയാള്‍ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു. ബന്ധുവാണെന്ന് പറഞ്ഞിരുന്നതിനാല്‍ ഇയാള്‍ സ്ഥിരമായി ഈ വീട്ടിലെത്തുന്നതില്‍ അയല്‍വാസികള്‍ക്ക് സംശയം തോന്നിയിരുന്നില്ല. സ്ത്രീയുടെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതോടെ രണ്ടാമത് വിവാഹിതയായി. രണ്ടാമത്തെ ഭര്‍ത്താവ് ജീവിച്ചിരിപ്പില്ല. ഇതേ തുടര്‍ന്ന് കുട്ടികള്‍ അമ്മയുമായി ഒന്നിച്ചു കഴിയുകയായിരുന്നു. ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ കുട്ടികളെ പീഡനത്തിന് വിധേയമാക്കിയത്. ഇയാളുടെ ശല്യം സഹിക്കവയ്യാതായതോടെയാണ് മൂത്ത കുട്ടി ചെല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെവിവരം അറിയിച്ചത്. തുടര്‍ന്നാണ് കുട്ടികള്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. ചെങ്ങന്നൂര്‍ മുളക്കുഴ പിരളശേരിയില്‍ ജോലി ആവശ്യാര്‍ഥം താമസിച്ചു വരികയായിരുന്നു ഇയാള്‍.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം