വിവാഹമോചന വാര്‍ത്ത; നടി അമല പോളിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഭര്‍തൃപിതാവ്

amala paulചെന്നൈ: തെന്നിന്ത്യന്‍ താര ദമ്പതികളായ നടി അമല പോള്‍ സംവിധായകന്‍ എഎല്‍ വിജയ് വിവാഹമോചന വാര്‍ത്തയില്‍ പ്രതികരണവുമായി ഭര്‍തൃപിതാവ് അളഗപ്പന്‍. വിഷയത്തില്‍ അമല പോളിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് വിജയിയുടെ പിതാവും നടനും നിര്‍മാതാവുമായ എഎല്‍ അളഗപ്പന്‍ രംഗത്ത്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇവരുടെ വിവാഹ മോചന വാര്‍ത്തയുടെ സ്ഥിരീകരണമായി എത്തിയത്.

‘ഈ വിഷയത്തില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. വാര്‍ത്ത സത്യം തന്നെയാണ്. വിവാഹമോചനം നേടുന്നു എന്നതും സത്യമാണ്. അളഗപ്പന്‍ പറഞ്ഞു. നേരത്തെ വിജയ് ഇക്കാര്യത്തില്‍ സ്ഥിരീകരണം പറഞ്ഞിരുന്നില്ലെങ്കിലും മാതാപിതാക്കളുടെ തീരുമാനവുമായാണ് മുന്നോട്ട് പോകുമെന്നായിരുന്നു വ്യക്തമാക്കിയത്. ‘അമല തമിഴ് ചിത്രങ്ങളില്‍ തുടരെ അഭിനയിക്കുന്നതും കരാര്‍ ഒപ്പിടുന്നതുമാണ് പ്രശ്‌നത്തിന് കാരണം. അത് വിജയിയ്ക്ക് ഇഷ്ടമല്ലായിരുന്നു. അതില്‍ ചെറിയൊരു വഴക്ക് ഉണ്ടാകുകയും ചെയ്തു. അതിന് ശേഷം ഇനി ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് അമല തീരുമാനമെടുത്തതുമാണ്.

amala vijay wedding (1)

എന്നാല്‍ പിന്നെയും അമല തുടരെ തുടരെ ചിത്രങ്ങള്‍ ചെയ്തു. സൂര്യക്കൊപ്പം പസങ്ക 2, ധനുഷ് നിര്‍മിച്ച അമ്മ കണക്ക്, ഇപ്പോള്‍ ധനുഷിന്റെ നായികയായി വട ചെന്നൈ ഇങ്ങനെ നിരവധി ചിത്രങ്ങള്‍ക്കും അമല കരാര്‍ ഒപ്പിട്ട് അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഇത് വിജയിയ്ക്കും ഞങ്ങള്‍ക്കും ഒത്തുവന്നില്ല. ഞങ്ങള്‍ അമലയുടെ കുടുംബത്തോടും ഈ പ്രശ്‌നങ്ങളെപ്പറ്റി സംസാരിച്ചു. എന്നാല്‍ അമല ഇത് കേള്‍ക്കാന്‍ പോലും തയാറാകുന്നില്ല. അമലയും വിജയിയും ഇതേപ്പറ്റി എന്തുസംസാരിച്ചെന്ന് എനിക്ക് അറിയില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ മകനാണ് മുഖ്യം. കേട്ട വാര്‍ത്ത നൂറ് ശതമാനം സത്യമാണ്. ഇനി നിയമപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകും.അളഗപ്പന്‍ പറഞ്ഞു.

2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എഎല്‍ വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്‌യെ നായകനാക്കി എഎല്‍ വിജയ് നായകനായ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. ജൂണ്‍ 7ന് വിവാഹനിശ്ചയം കഴിഞ്ഞ് 2014 ജൂണ്‍ 12നായിരുന്നു വിവാഹം. അമല ഇപ്പോള്‍ വിജയ്‌യുമായി പിരിഞ്ഞാണ് താമസമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഇക്കാര്യത്തില്‍ അമല പോള്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. അമലയുടെ മൊബൈല്‍ ഫോണിന്റെ ഇന്‍കമിങ് കോള്‍ പോലും തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം