ഒരു വിളി പോലും വലിയ അംഗീകാരമായി തോന്നും;മണിരത്‌നത്തിനൊപ്പമുള്ള സിനിമാ അനുഭവങ്ങള്‍ പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍

മണിരത്‌നത്തിനൊപ്പമുള്ള സിനിമാ അനുഭവങ്ങള്‍ പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടി മണിരത്‌നം ചിത്രം ദളപതിയില്‍ അഭിനയിക്കുമ്പോഴെ ദുല്‍ഖര്‍ അദ്ദേഹത്തിനൊപ്പം ലൊക്കേഷനില്‍ പോയിരുന്നു. സാവന്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ഓഡിയോ ഷോയില്‍ സംസാരിക്കുന്നതിനിടയിലാണ് ദുല്‍ഖര്‍ സംവിധായകനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചത്.

ദളപതിക്കു ശേഷവും വാപ്പച്ചിയും മണിരത്‌നം സാറും പിന്നെയും കൂടിക്കാഴ്ച്ചകള്‍ നടത്തിയിരുന്നു. ഇരുവര്‍ എന്ന ചിത്രത്തിന്റെ സമയത്താണ് അവര്‍ കൂടുതല്‍ അടുത്തറിഞ്ഞത്. സിനിമകളുടെ ചര്‍ച്ചകളും നടന്നിരുന്നു. ചെന്നൈയില്‍ സാറിന്റെ ഓഫീസും എന്റെ വീടും അടുത്തടുത്തായതിനാല്‍ എപ്പോഴും കാണുമായിരുന്നു

ഷൂട്ടിനിടയില്‍ മണിസാറിനൊപ്പമിരിക്കുമ്പോള്‍ എന്തെങ്കിലും സംസാരിക്കണമെന്ന് എപ്പോഴും തോന്നും. സാര്‍ പൊതുവെ നിശബ്ദനാണ്. എന്റെ ഉള്ളിലിരുന്ന് ആരോ പറയുന്നുണ്ടാകും. എന്തെങ്കിലും പറയൂ.. എന്നാല്‍ ചുറ്റും വലിയ നിശബ്ദതയായിരിക്കും.

അപ്പോഴൊക്കെ അദ്ദേഹത്തിന്റെ ഉള്ളില്‍ സിനിമയിലെ ഓരോ സീനുകളായിരിക്കുമെന്ന് ഉറപ്പാണ്. മണിസാറിന്റെ സിനിമയിലേക്ക് വിളിക്കുകയെന്നാല്‍ ഒരാള്‍ക്ക് ഹാര്‍വാര്‍ഡിലേക്കോ മറ്റോ പ്രവേശനം ലഭിച്ചതു പോലെയാണ്. അദ്ദേഹത്തിന്റെ ഒരു വിളി പോലും വലിയ അംഗീകാരമായി തോന്നും. നിങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നും നിങ്ങളെന്തൊക്കെയോ ചെയ്യുന്നുണ്ടെന്നും നിങ്ങള്‍ക്കു തോന്നും.’ ദുല്‍ഖര്‍ പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം