നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി; പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായ് കോടതി

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനകളേത്തുടർന്ന് നടനും സംവിധായകനുമായ നാദിർഷ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഒക്ടോബർ നാലിലേക്ക് മാറ്റി. നാദിർഷ കേസിലെ പ്രതി അല്ലെന്നും അദ്ദേഹത്ത അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നുമുള്ള പ്രോസിക്യൂഷന്‍റെ വാദം അംഗീകരിച്ചുകൊണ്ടാണ് ഹർജി പരിഗണിക്കുന്നത് കോടതി മാറ്റിയത്.

 

സംഭവത്തില്‍ കോടതി പോലിസിനെ രൂക്ഷമായ് വിമര്‍ശിച്ചു.പ്രതികള്‍ എന്തുപറഞ്ഞാലും അതുകേട്ട് എടുത്തുചാടരുതെന്നും കേസിന്‍റെ ദിശ മാറ്റാന്‍ പ്രതികള്‍ പലതും ചെയ്യുമെന്നും അതൊന്നും പോലീസ് കണക്കിലെടുക്കരുതെന്നും കോടതി കുറ്റപ്പെടുത്തി.

 

നേരത്തെ, കേസുമായി ബന്ധപ്പെട്ട് നടി കാവ്യാമാധവൻ സമർപിച്ച മുൻകൂർ ജാമ്യഹർജിയും ഇന്ന് കോടതി തീർപ്പാക്കിയിരുന്നു. കാവ്യയുടെ അറസ്റ്റിന് സാധ്യതയില്ലാത്തിനാൽ മുൻകൂർ ജാമ്യത്തിന്‍റെ ആവശ്യമില്ലെന്നായിരുന്നു കോടതിയുടെ വാദം 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം