കോപ്പ അമേരിക്ക; അങ്കത്തിനൊരുങ്ങി മെസ്സി

lionel-messiസാന്തിയാഗോ: കോപ്പ അമേരിക്ക ഫുട്ബോൾ പരാഗ്വായ്ക്കെതിരെ മെസ്സി അങ്കത്തിനോരുങ്ങുന്നു.  കോപ്പ അമേരിക്ക ഈ സീസണിലെ ഗ്രൂപ്പ് ബിയുടെ ആദ്യ മത്സരം ഞായറാഴ്ച പുലര്‍ച്ചെ 4 മണിക്ക് തുടങ്ങും.  കിരീടം സ്വന്തമാക്കാനുള്ള തീവ്രപരിശീലനത്തിലാണ് മെസ്സിയും സംഘവും. മത്സരത്തിന്റെ കിരീടസാധ്യതാ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബ്രസീലിന്റെ ഭീഷണി ഒഴിവാക്കണമെങ്കിൽ അർജന്റീന ബി ഗ്രൂപ്പ് ചാംപ്യന്മാരാകണം. ബി ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാർ ക്വാർട്ടറിൽ നേരിടേണ്ടത് സി ഗ്രൂപ്പ് ഒന്നാം സ്ഥാനക്കാരെ. ഇപ്പോഴത്തെ കണക്കിൽ സി ഗ്രൂപ്പിൽ ഒന്നാമത് എത്താൻ സാധ്യത ബ്രസീലിനാണ്. എന്നാല്‍ ബ്രസീലുമായി നേരത്തേ ഏറ്റുമുട്ടുന്നത് ഒഴിവാക്കാൻ അർജന്റീനയ്ക്കു ഗ്രൂപ്പ് ചാംപ്യന്മാരായേ തീരു. യുറഗ്വായും ജമൈക്കയും ശേഷിക്കുന്ന ഗ്രൂപ്പിൽ ആദ്യ എതിരാളികളായ പാരഗ്വായെ വീഴ്ത്തി കളി തുടങ്ങേണ്ടത് അതിനാൽ അവരുടെ ആവശ്യമാകുന്നു.

1993ൽ ഇക്വഡോറിനെ വീഴ്ത്തി നേടിയ കോപ്പ അമേരിക്ക ട്രോഫിയാണ് അർജന്റീനയ്ക്കു പേരെടുത്തു പറയാൻ കൈവശമുള്ള അവസാനനേട്ടം. കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലിൽ വീണ ടീം ഇന്നും മികച്ച ഫോമിലാണ്. ഇത്തവണ ടീമിനായി സർവം മറന്നു കളിക്കുമെന്നു കോപ്പയ്ക്കു മുൻപേ ലയണൽ മെസ്സി ഉറപ്പിച്ചു പറഞ്ഞുകഴി‍ഞ്ഞു. ബാർസിലോനയ്ക്ക് ഒപ്പം യുവേഫ ചാംപ്യൻസ് ലീഗ് കിരീടം ഉൾപ്പെടെ ട്രിപ്പിൾ നേടിയ ശേഷമാണു മെസ്സി കോപ്പയ്ക്കു വരുന്നത്. ക്ലബ് കളിക്കു ശേഷം പറയത്തക്ക ഇടവേളയില്ലാത്തതു മെസ്സിയുടെ ഫോമിനു ഗുണം ചെയ്യുമെന്നു മുൻ ബാർസ കോച്ച് കൂടിയായ ജെറാർദോ മർടീനോ കരുതുന്നു.

കഴിഞ്ഞ സീസണിൽ ബാർസയ്ക്കായി 58 ഗോളുകൾ നേടിയ മെസ്സി കരിയറിലെ ഏറ്റവും മികച്ച ഫോമിലാണെന്നു കരുതുന്നവരുണ്ട്. അതേസമയം, ഇത്തവണ മെസ്സിയെ മാത്രം ആശ്രയിച്ചല്ല അർജന്റീന വരുന്നത്. ലോകനിലവാരമുള്ള സ്ട്രൈക്കർമാരായ കാർലോസ് ടെവസ്, സെർജിയോ അഗ്യൂറോ, ഗോൺസാലോ ഹിഗ്വയിൻ എന്നിവരും കൂടിയാകുമ്പോൾ ആക്രമണനിരയിൽ ആശങ്കകളില്ല.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം