താമര വിരിഞ്ഞില്ല;നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ്‌ ജെഡി എസ് സഖ്യം

ബംഗളുരു: കര്‍ണാടകയില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കവെ നാടകീയ നീക്കങ്ങളുമായി കോണ്‍ഗ്രസ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ജെഡിഎസുമായി സഖ്യത്തിന് തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്.

ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിക്ക് മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്താണ് കോണ്‍ഗ്രസ് നിര്‍ണായകനീക്കം നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇടപെട്ടിരിക്കുകയാണ്.

സോണിയാ ഗാന്ധി നേരിട്ടാണ് കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിരിക്കുന്നത്. വാഗ്ദാനം ജെഡിഎസ് സ്വീകരിച്ചിരിക്കുകയാണ്.രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദാണ് ജെഡി  എസ് അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയുമായി ചര്‍ച്ച നടത്തിയത്
ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ നേരത്തെ ബിജെപി നടത്തിയ അതേ കളിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് കളിക്കുന്നത്.

ഈ രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍ രണ്ടാം സ്ഥാനത്തുവന്ന ബിജെപി ചെറുകകക്ഷികളെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

222 സീറ്റുകളിലെ ഫലം പുറത്തുവരവെ ബിജെപി 104 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. കോണ്‍ഗ്രസിന് 77 സീറ്റുകളിലാണ് മുന്‍തൂക്കം. ജെഡിഎസിന് 39 സീറ്റുകളില്‍ ലീഡുണ്ട്. കേവലഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം