ചുവരെഴുത്തിന്‍റെ പേരില്‍ 6 വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത് ഫാസിസമെന്ന്‍ ചെന്നിത്തല

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജില്‍ചുവരെഴുതിയതിന്റെ പേരില്‍ ആറ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത് സംഭവം പൊലീസിപ്പോള്‍ പിന്തുടരുന്ന കിരാതമായ ഫാസിസ്റ്റ് സ്വഭാവമാണ് പുറത്ത് കൊണ്ട് വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ്

ചെന്നിത്തല പറഞ്ഞു. ഇടതു സര്‍ക്കാരിന്റെ കീഴില്‍ പൊലീസിന് എന്തും ചെയ്യാമെന്ന അവസ്ഥയാണ്. നാടകക്കാരനായ കമല്‍ സി ചവറക്കും, നദീര്‍ എന്ന യുവാവിനെതിരെയുംപൊലീസ് കൈക്കൊണ്ട നടപടി ഭരണപക്ഷത്ത് നിന്നുള്‍പ്പെടെ വ്യാപകമായ പ്രതിഷേധമുയര്‍ത്തുകയും, കടുത്ത നടപടികള്‍

സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രിക്ക് താക്കീത് നല്‍കുകയും ചെയ്തതിന്റെതൊട്ടു പിന്നാലെയാണ് സമാന സ്വഭാവത്തിലുള്ള സംഭവം അരങ്ങേറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്ക് പൊലീസിലുള്ള നിയന്ത്രണം പൂര്‍ണ്ണമായി നഷ്ടപ്പെട്ടുവെന്നാണ് ഇത് കാണിക്കുന്നത്. മുഖ്യമന്ത്രിക്ക് സമയമില്ലങ്കില്‍ ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കണം. ഇടതു സര്‍ക്കാരിന്റെ കീഴില്‍ കുട്ടികള്‍ ചുവരെഴുത്ത് നടത്തുന്നതും കൊടിയ

കുറ്റമാണോ? സിപിഎമ്മുകാരും എസ്എഫ്‌ഐക്കാരും ഇതുവരെ ചുവരെഴുത്തൊന്നും നടത്തിയിട്ടില്ലേ. ചുവരില്‍ കുട്ടികള്‍ എഴുതിയത് കവിതാ ശകലങ്ങളാണ്. ആവിഷ്‌കാര സ്വാതന്ത്രത്തിന് വേണ്ടി വാതോരാത പ്രസംഗിക്കുന്ന ഇടതുപക്ഷ ഭരണത്തിന് കീഴില്‍ തന്നെ ഇങ്ങനെ ഒരു സംഭവമുണ്ടായത് അപമാനകരമാണെന്നും ചെന്നിത്തല പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം