നാട്ടില്‍ പോവാന്‍ കഴിയാതെ കാന്‍സര്‍ രോഗത്താല്‍ ബുദ്ധിമുട്ടുന്ന സനീമയ്ക്ക് ആശ്വാസമായി ചെമ്മണൂര്‍ ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍

സലീമ പതിനാല് വര്‍ഷമായി കുവൈറ്റില്‍ വീട്ടുജോലി ചെയ്തുവരികയായിരുന്നു. കാന്‍സര്‍ പിടിപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പ് കുവൈറ്റിലെ വീട്ടില്‍ നിന്നും പുറത്താക്കി . പിന്നീട് ഇന്ത്യാക്കാരുടെ വീടുകളില്‍ മാറി മാറി ജോലി ചെയ്താണ് ഇതുവരെ ജീവിതം തള്ളിനീക്കിയത് കഴിഞ്ഞ മൂന്ന് മാസത്തോളമായി അദാന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയായിരുന്നു. രോഗം വഷളായതിനെ തുടര്‍ന്ന്  ഡോക്ടര്‍മാര്‍ നാട്ടില്‍ പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് എടുക്കാന്‍ കാശില്ലാതെ ബുദ്ധിമുട്ടുന്ന സലീമയ്ക്ക് സഹായവുമായി  ബോബി ചെമ്മണൂര്‍ ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കുവൈറ്റ് ചാപ്റ്റര്‍ എത്തി.മാസം തോറും  നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആന്ധാപ്രദേശിലെ തിരുപ്പതി സ്വദേശി സലീമയ്ക്ക് നാട്ടില്‍ പോകുവാനുള്ള ഫ്‌ളൈറ്റ് ടിക്കറ്റ് കൈമാറിയത്.

ബോബി ചെമ്മണൂര്‍ ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കുവൈറ്റ് ഭാരവാഹികളായ റംഷീദ് മുണ്ടോത്ത് സാബു ആന്റണി സൈനുദ്ദീന്‍ അഖ്ദും എന്നിവരാണ് സലീമയ്ക്ക്  നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് കൈമാറിയത് . ചടങ്ങില്‍ അംഗങ്ങളായ സാലി വേണാട്ട് ഷംനാദ് ,ഉമ്മര്‍  എ.സി നിയാസ്, മജീദ് ,ഖാലിദ്, റഫീഖ് ഒളവറ, ബിജു ഹസ്സന്‍, സന അബ്ദു കടവത്ത് എന്നിവര്‍ സംബന്ധിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം