അഞ്ജു ബോബി ജോര്‍ജിന്റെ തട്ടിപ്പുകള്‍ ശരിവെക്കുന്ന രേഖകള്‍ പുറത്ത്

anju bobby georgeതിരുവനന്തപുരം: സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്‍റ് അഞ്ജു ബോബി ജോര്‍ജിന്റെ തട്ടിപ്പുകള്‍ വെളിപ്പെടുത്തുന്ന രേഖകള്‍ പുറത്ത്. മതിയായ യോഗ്യത ഇല്ലാതിരിന്നിട്ടും സഹോദരന്‍ അജിത്‌ മാര്‍ക്കോസിന് സ്പോര്‍ട്സ് കൌണ്‍സിലില്‍ അസിസ്റ്റന്റ് ഡയരക്ടറായി ജോലി നല്‍കിയതിന്റെ രേഖകളാണ് പ്രമുഖ ചാനല്‍ പുറത്തുവിട്ടത്.   അഞ്ജുവിനെതിരെ നിരവധി ആരോപണങ്ങളാണ് ഉന്നയിക്കപ്പെടുന്നത്.

anju 1

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം മുഴുവന്‍ സമയ പ്രവര്‍ത്തനമായിരിക്കെ മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം ബംഗളുരുവില്‍നിന്നു വന്നുപോകുന്നു എന്നതാണ് അഞ്ജുവിനെതിരേ ആദ്യം ഉയര്‍ന്നിരുന്ന ആക്ഷേപം. ബംഗളൂരുവില്‍ കസ്റ്റംസ് ഉദ്യോഗസ്ഥയായ അഞ്ജുവിനെ പ്രസിഡന്റാക്കരുതെന്ന് പി.സി ജോര്‍ജ്ജ് ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. ഒഴിവ് സമയങ്ങളില്‍ മാത്രം സംസ്ഥാനത്തിന്റെ കായിക കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ എങ്ങനെ കഴിയുമെന്നായിരുന്നു വിമര്‍ശനമുയര്‍ന്നിരുന്നത്.

anju

ദേശീയ അത്‌ലറ്റിക്‌സ് ക്യാമ്പ് കോഓര്‍ഡിനേറ്റര്‍ എന്ന പദവിയും അഞ്ജുവിന് ലഭിച്ചിരുന്നു. കസ്റ്റംസില്‍നിന്നു ഡെപ്യൂട്ടേഷനില്‍ ഈ പദവിയിലെത്തിയ അഞ്ജു മുഴുവന്‍ സമയവും ക്യാമ്പില്‍ കാണണമെന്നാണ് ചട്ടം. ഇതു ലംഘിച്ച് ബംഗളുരുവില്‍ തന്റെയും ഭര്‍ത്താവിന്റെയും പേരില്‍ സ്‌പോര്‍ട്‌സ് അക്കാദമിയും തുടങ്ങി. ഇതിനിടെ കേരളത്തില്‍ വന്നുപോകാനുള്ള വിമാനയാത്രച്ചെലവ് വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്.

anju 2

അഞ്ജുവിനെതിരെ ഉയര്‍ന്ന മറ്റൊരാരോപണം സഹോദരനും കായികതാരം സിനിമോള്‍ പൗലോസിന്റെ ഭര്‍ത്താവും പരിശീലകനുമായ അജിത് മാര്‍ക്കോസിനെ 80,000 രൂപ ശമ്പളത്തില്‍ അസി. സെക്രട്ടറി ടെക്‌നിക്കല്‍ വിഭാഗത്തിലുള്ള ഒഴിവില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമനം നടത്തി എന്നതാണ്.

നേരത്തെ പത്മിനി തോമസ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരിക്കെ ഇതിനായി നീക്കം നടത്തിയിരുന്നെങ്കിലും യോഗ്യതയില്ലെന്ന് കണ്ട് നിയമനം നിഷേധിക്കുകയായിരുന്നു. എന്നാല്‍ പ്രസിഡന്റായി അഞ്ജു എത്തിയതോടെ വീണ്ടും നീക്കം നടത്തിയെന്നാണ് ആരോപണം. സഹോദരന് അസി. സെക്രട്ടറി ടെക്‌നിക്കല്‍ വിഭാഗത്തില്‍ ജോലി ലഭിച്ചിട്ടുമുണ്ട്.

അതേ സമയം തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അഞ്ജു പറഞ്ഞു. തന്റെ സഹോദരന് ജോലി നല്‍കിയത് മുന്‍ യു.ഡി.എഫ്. സര്‍ക്കാരാണ്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന് നിയമനം നടത്താന്‍ അധികാരമില്ല. കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമാണ് നല്‍കിയത്. കായികമന്ത്രി ഉന്നയിച്ച ഏതു ആരോപണത്തിലും അന്വേഷണം നേരിടാന്‍ തയാറാണെന്നും അഞ്ജു പറഞ്ഞു.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പി.ടി ഉഷയെയാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഉഷ സ്‌കൂളിലെ തിരക്ക് പറഞ്ഞ് പദവി ഏറ്റെടുക്കാന്‍ ഉഷ വിസമ്മതിച്ചതോടെയാണ് അഞ്ജുവിനെ കൗണ്‍സില്‍ പ്രസിഡന്റാക്കിയിരുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം