സ്കൂളില്‍ പോകാന്‍ മടി കാണിച്ച മകളെ അച്ഛന്‍ ബൈക്കിന്റെ പിറകില്‍ കെട്ടിയിട്ട് കൊണ്ടുപോയി

സ്‍കൂളില്‍ പോകാന്‍ മടി കാണിച്ച മകളെ അച്ഛന്‍ തന്‍റെ ബൈക്കിനു പിന്നില്‍ കെട്ടിവച്ച് സ്കൂളിലേക്ക് കൊണ്ടു പോയി. ചൈനയിലാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കുട്ടിയെ ബൈക്കിന്‍റെ പിറകില്‍ മലര്‍ത്തിക്കിടത്തി കയറിട്ട് കെട്ടി വച്ച നിലയിലാണ് വീഡിയോയിലുള്ളത്. കുട്ടിയെ തട്ടിക്കൊമ്ടു പോകുകയാണെന്ന് വഴിയിലുള്ളവര്‍ സംശയിച്ചെങ്കിലും സ്കൂളില്‍ പോകാന്‍ മടിച്ചതിനാണ് ഇങ്ങനെ ചെയ്യുന്നതെന്നായിരുന്നു ഇയാളുടെ വിശദീകരണം. എന്തായാലും ക്രൂരനായ ഈ അച്ഛനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം