ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; എന്നാല്‍ സമരം മാറ്റിവെക്കില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍

ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജ് എട്ട് രൂപയാക്കി വര്‍ധിപ്പിക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാര്‍ജ് പത്തില്‍ നിന്നു 11 രൂപയായി വര്‍ധിപ്പിക്കുന്നതിനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കില്‍ മാറ്റമില്ല. സ്‌ളാബ് അടിസ്ഥാനത്തില്‍ നേരിയ വര്‍ധനയുണ്ടാകും

പക്ഷേ, നേരത്തെ പ്രഖ്യാപിച്ച സമരവുമായി മുന്നോട്ട് പോകുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. മിനിമം നിരക്ക് 10 രൂപയാക്കണമെന്നാണ് ബസ് ഉടമകള്‍ ആവശ്യപ്പെടുന്നത്.

അടിയ്ക്കടിയുള്ള ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയും വലിയ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം