ഡോ.ബോബി ചെമ്മണ്ണൂരിന് ബഡ്ഗ സമുദായത്തിന്റെ ആദരം

ഊട്ടി:പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തകനും സ്‌പോര്‍ട്‌സ്മാനും ബിസിനസ്മാനുമായ ഡോ.ബോബി ചെമ്മണ്ണൂരിനെ ഊട്ടി താങ്കഡു ഗ്രാമത്തില്‍ ദുഡ്ഡമനെ ദിനാചരണത്തോടനുബന്ധിച്ച് നടന്ന ബഡ്ഗ സമുദായ സംഗമത്തില്‍ മുതിര്‍ന്ന നേതാവ് കാമറയ്യ ആദരിച്ചു.പുതുതായി നിര്‍മ്മിച്ച മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം ഡോ.ബോബി ചെമ്മണ്ണൂര്‍ നിര്‍വഹിച്ചു.

ബഡ്ഗ സമുദായത്തിന്റെ വേഷവിധാനവും തലപ്പാവും അണിയിച്ചാണ് സമുദായ നേതാക്കള്‍ ഡോ.ബോബി ചെമ്മണ്ണൂരിനെ വരവേറ്റത്.ചടങ്ങില്‍ ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ എന്‍.കരുണാനിധി,കേന്ദ്ര ഗവണ്‍നെന്റ് പ്‌ളീഡറും ഓള്‍ ഇന്ത്യാ ടീ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ ബി.കുമാരന്‍,ഊട്ടി എം.എല്‍.എ ഗണേശ്,മുന്‍ മന്ത്രിയും ഡി.എം.കെ നേതാവുമായ കെ.രാമചന്ദ്രന്‍,എ.ഐ.ഡി.എം.കെ നേതാവ് വിനോദ് കപ്പച്ചി,തമിഴ്‌നാട് റിട്ട.പ്രിന്‍സിപ്പല്‍ സെക്രട്ടറി സുന്ദരദേവന്‍ ഐ.എ.എസ്,ലയണ്‍ ക്ലബ്ബ് മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ പി.ആറുമുഖ മണി,തമിഴ്‌നാട് സേറ്ററ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് മുന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ശിവകുമാര്‍,ബഡ്ഗ സംഘടനാ നേതാക്കളായ ബി.കൃഷ്ണയ്യ,എം.എം.ഭോജന്‍,ബി.കുമാര്‍,ടി.ചന്ദ്രന്‍,എസ് രാമന്‍,യൂത്ത് ബഡ്ഗ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് മണിവര്‍ണ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം