ചെങ്ങന്നൂരില്‍ ബിഡിജെഎസ് തനിച്ച് മത്സരിക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍;ഇനി ബിജെപിയുമായി സഖ്യം തുടര്‍ന്നാല്‍ അണികളുടെ പിന്തുണ ലഭിക്കില്ല

ആലപ്പുഴ: ചെങ്ങന്നൂരില്‍ ബിഡിജെഎസ് തനിച്ച് മത്സരിക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍. ബിജെപിയെ പാഠം പഠിപ്പിക്കാന്‍ ഇത് ആവശ്യമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇനി ബിജെപിയുമായി സഖ്യം തുടര്‍ന്നാല്‍ അണികള്‍ അതിനെ പിന്തുണയ്ക്കില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ബിഡിജെഎസിന് ഇപ്പോഴുള്ളത് മനസുകൊണ്ട് തകര്‍ന്ന അണികളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അണികളെ സൃഷ്ടിച്ചാല്‍ ഇപ്പോള്‍ തള്ളിപ്പറയുന്നവര്‍ പിന്നാലെ വരുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം