അടച്ചു പൂട്ടിയ ദേശീയ പാതയോരത്തെ മദ്യശാലകൾ തുറക്കാൻ ഹൈക്കോടതി ഉത്തരവ്

തിരുവനന്തപുരം: അടച്ചു പൂട്ടിയ ദേശീയ പാതയോരത്തെ മദ്യശാലകൾ തുറക്കാൻ ഹൈക്കോടതി ഉത്തരവ്. ദേശീയപാത പദവി എടുത്തു കളഞ്ഞു കൊണ്ടുള്ള ഉപരിതലമന്ത്രാലയത്തിന്‍റെ വിജ്ഞാപനത്തിന്‍റെ ചുവടു പിടിച്ചാണ് അടച്ചു പൂട്ടിയ ബാറുകൾ തുറക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. കണ്ണൂർ മുതൽ കുറ്റിപ്പുറം വരെയും ചേർത്തല മുതൽ തിരുവനന്തപുരം വരെയുമുള്ള പാതയ്ക്കാണ് ദേശീയപാത പദവി നഷ്ടപ്പെട്ടത്.

ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ കണ്ണൂരിനും തിരുവനന്തപുരത്തിനുമിടയിൽ 40 ഓളം ബാറുകൾക്ക് തുറന്നു പ്രവർത്തിക്കാം. ദേശീയപാതയിലെ അപകടത്തിന് കാരണം സമീപത്തുള്ള ബാറുകളാണെന്ന കാര്യം പറഞ്ഞാണ് സുപ്രീം കോടതി ബാറുകൾ പൂട്ടാൻ ഉത്തരവിട്ടിരുന്നത്. സുപ്രീംകോടതി വിധി ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നതോടെ സംസ്ഥാനത്തെ 1825 മദ്യശാലകൾ അടച്ചു പൂട്ടിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം