മയക്ക് മരുന്ന് ഗുളികകളുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം അറസ്‌റ്റില്‍

പ്രമുഖ ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം നസ്‌റീന്‍ ഖാന്‍ മുക്ത മയക്ക് മരുന്ന് ഗുളികകളുമായി അറസ്റ്റില്‍. 14000 മയക്ക് മരുന്ന് ഗുളികകളാണ് ധാക്ക പ്രീമിയര്‍ ലീഗിലെ താരത്തില്‍ നിന്നും പൊലീസ് കണ്ടെത്തിയത്ത്.

മ്യാന്‍മര്‍ അതിര്‍ത്തി പ്രദേശമായ കോക്‌സ് ബസാറില്‍ ഒരു മത്സരം കഴിഞ്ഞു വരുന്നതിനിടെ ടീം ബസ് തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയിലാണ് നസ്‌റീന്‍ ഖാനില്‍ നിന്നും മയക്ക് മരുന്ന് ​ഗുളികകള്‍ കണ്ടെത്തിയത്.

അതേസമയം ജീവപര്യന്തം വരെ ശിക്ഷ ലഭിക്കുന്ന കുറ്റമാണ് നസ്‌റീന്‍ ഖാന്‍ ചെയ്‌തിരിക്കുന്നതെന്ന് അന്വേഷണ സംഘത്തിന്റെ തലവന്‍ പ്രണോബ് ചൗധരി വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം