ആ നടന്‍ ദിലീപല്ല; വെളിപ്പെടുത്തലുമായി നടി ഭാമ

സിനിമയില്‍ നിന്നും ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്ന പരാമര്‍ശത്തിന് വിശദീകരണവുമായി ഭാമ രംഗത്ത് . ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ തെറ്റിധാരണകള്‍ക്ക് ഇടയാക്കിയെന്നും അതില്‍ പറയുന്ന വ്യക്തി ദിലീപല്ലെന്നുമാണ് ഭാമ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

അഭിമുഖത്തില്‍ തന്നെ സിനിമയില്‍ നിന്നും ഇല്ലാതാക്കാന്‍ ഒരാള്‍ ശ്രമിച്ചിരുന്നു എന്നും ഇയാള്‍ പല സംവിധായകരെയും വിളിച്ച് തനിക്ക് അവസരം തരരുത് എന്ന തരത്തില്‍ സംസാരിച്ചുവെന്നും വെളിപ്പെടുത്തിയിരുന്നു.

താന്‍ അഭിനയിക്കുന്ന ചിത്രങ്ങളുടെ സംവിധായകരെ വിളിച്ച് അവളെ അഭിനയിപ്പിക്കരുത് എന്നും അഭിനയിപ്പിച്ചാല്‍ അത് തലവേദനയാകും എന്നും പറഞ്ഞ് തന്നെ സിനിമയില്‍ നിന്നും പുറത്താക്കാന്‍ ഒരാള്‍ ശ്രമിച്ചു.

ഇത് ആരാണെന്ന് ഒരു സംവിധായകനോട് ചോദിച്ചു എന്നും ആളെ മനസിലായപ്പോള്‍ താന്‍ ഞെട്ടിയെന്നും ഭാമ കൂട്ടി ചേര്‍ത്തിരുന്നു. ഇത് ദിലീപാണ് എന്നായിരുന്നു വിലയിരുത്തല്‍. ഒടുവില്‍ വിശദീകരണവുമായി ഭാമ തന്നെ രംഗത്തെത്തി.

ഫേസ് ബുക്ക് പോസ്റ്റന്റെ പൂര്‍ണ രൂപം ഇതാ

എല്ലാവർക്കും നമസ്കാരം,
ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വാർത്തയുടെ സത്യാവസ്ഥ നിങ്ങളെ ബോധ്യപ്പെടുത്തുവാൻ വേണ്ടി മാത്രമാണ് ഇപ്പോൾ ഇങ്ങനെയൊരു പോസ്റ്റ് ഇടുന്നത്.
പ്രമുഖ വാരികയായ ‘വനിതക്ക് ‘ഞാൻ നൽകിയ ഇന്റർവ്യൂ വിലെ ചില പ്രസക്തഭാഗങ്ങൾ ആണ് എല്ലാവർക്കും തെറ്റിധാരണ നൽകാൻ കാരണമായതെന്ന് ഞാൻ കരുതുന്നു.

‘പ്രസ്തുത വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വ്യക്തി നടൻ ദിലീപ് അല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ’.ഒരാഴ്ച മുൻപ് മറ്റൊരു മാധ്യമത്തിൽ മുതിർന്ന പത്രലേഖകൻ എഴുതിയ റിപ്പോർട്ടിൽ എനിക്ക് യാതൊരുവിധ ബന്ധവുമില്ലായെന്നും ഇപ്പോൾ ഞാൻ നൽകിയ അഭിമുഖത്തിലെ വാക്കുകൾ ബന്ധിപ്പിച്ചു വാർത്തകൾ വളച്ചൊടിക്കരുതെന്നും അഭ്യർത്ഥിക്കുന്നു.

സ്നേഹത്തോടെ,
ഭാമ

എല്ലാവർക്കും നമസ്കാരം,ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വാർത്തയുടെ സത്യാവസ്ഥ നിങ്ങളെ ബോധ്യപ്പെടുത്തുവാൻ വേണ്ടി മാത്ര…

Posted by Bhamaa on Saturday, August 12, 2017

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം