ആലപ്പുഴ സായ് സെന്ററില്‍ ആതാമാഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു

SPORTS-AUTHORITY-OF-INDIA-SAIആലപ്പുഴ: സ്പോര്‍ട്സ്​ അതോറിറ്റി ഓഫ്​ ഇന്ത്യയുടെ ആലപ്പു‍ഴ സെന്‍ററില്‍ വിഷക്കായ കഴിച്ച നാല്​ വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു. ആലപ്പുഴ ആര്യാട് സ്വദേശിനിയാണ് മരിച്ചത്. അധികൃതരുടെ മാനസിക പീഡനം മൂലമാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

സായി കേന്ദ്രത്തിലെ തു‍ഴച്ചില്‍ താരങ്ങളായ വിദ്യാര്‍ഥിനികളെയാണ്​ ഇന്നലെ വൈകുന്നേരത്തോടെ വിഷക്കായ കഴിച്ച് അവശ നിലയില്‍ കണ്ടെത്തിയത്​. ഉടന്‍ തന്നെ ഇവരെ ആലപ്പു‍ഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. തുര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ്​ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. 15 വയസ്സുള്ള പെണ്‍കുട്ടികളാണ്​ നാല് പേരും.

ആര്യാട് സ്വദേശിനിക്ക് പുറമെ പുന്നമട സ്വദേശിനികളായ മൂന്ന് പേരാണ്​ ആശുപത്രിയില്‍ ക‍ഴിയുന്നത്​. പൊലീസ് അന്വേഷണം തുടരുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം