വേനലവധി കഴിഞ്ഞു; കുരുന്നകളെ വരവേറ്റ് സ്കൂളുകള്‍

schoolതിരുവനന്തപുരം: വേനലവധിക്കു വിട നല്‍കി സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് ഇന്നു മുതല്‍ പ്രവര്‍ത്തിദിനം. സംസ്ഥാനത്തെമ്പാടും വിപുലമായ പരിപാടികളാണ് നവാഗതരെ സ്വാഗതം ചെയ്യാനായി ഒരുക്കിയത്. 3,10,000 കുരുന്നുകളാണ് അറിവിന്റെ അക്ഷരലോകത്തേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷത്തേക്കാള്‍ 5000 വിദ്യാര്‍ഥികള്‍ അധികമായി ഈ വര്‍ഷം ഒന്നാം ക്ളാസിലെത്തുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ എയ്ഡഡ്, അണ്‍ എയ്ഡഡ്, സര്‍ക്കാര്‍ സ്കൂളുകളിലായി ആകെ 3,05,000 വിദ്യാര്‍ഥികളാണ് ഒന്നാം ക്ളാസില്‍ പ്രവേശനം നേടിയത്. ഈ വര്‍ഷം 5000 വിദ്യാര്‍ഥികളുടെ വര്‍ധനയാണ് വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന തല പ്രവേശനോത്സവം തിരുവനന്തപുരത്തെ പട്ടം സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്ര നാഥ് ചടങ്ങില്‍ മുഖ്യാതിഥിയായി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം