നടി അക്രമിക്കപ്പെട്ട സംഭവം; ഷീലയുടെ പ്രതികരണം ഞെട്ടിക്കുന്നത്

കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ നടി ഷീലയുടെ പ്രതികരണം ഇങ്ങനെ.

‘അതു കേട്ടപ്പോള്‍ ഞെട്ടിപ്പോയി. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം നിര്‍ഭാഗ്യകരമായ അനുഭവം എന്നേ പറയാനാകു. അതിന്റെ പിന്നാലെ വന്ന വാര്‍ത്തകളുടെ ശരിതെറ്റുകളെപ്പറ്റിയൊന്നും എനിയ്ക്കറിയില്ല. ആരുടെയും പക്ഷം പിടിക്കാനുമില്ല. അതൊക്കെ പോലീസും കോടതിയും തീരുമാനിയ്ക്കട്ടെ.

പക്ഷേ ഈ സിനിമാക്കാരോട് ഒരു കാര്യം പറയാനുണ്ട്. ഈ രാത്രിയാത്രകള്‍ ഒഴിവാക്കണം. എന്തിനാണ് പെണ്‍കുട്ടികള്‍ രാത്രി ഒറ്റയ്ക്കു യാത്ര ചെയ്യുന്നത്. ഞാനൊന്നും എന്റെ അമ്മയോ സഹോദരിമാരോ അടുപ്പമുള്ള ആരെങ്കിലും ഇല്ലാതെയോ യാത്ര ചെയ്തിട്ടേയില്ല. സമൂഹത്തെ ഒറ്റദിവസം കൊണ്ട് നന്നാക്കാനൊന്നും പറ്റില്ല. അപ്പോള്‍ നമ്മള്‍ കുറച്ചു സൂക്ഷിക്കണം. ഈ സംഭവം മാത്രമല്ല ജഗതിയ്ക്കും മോനിഷയ്ക്കും അപകടമുണ്ടായത് രാത്രിയിലാണ്. എത്ര കഴിവുള്ള ആളുകളായിരുന്നു. ഷീല പറഞ്ഞു.

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയെപ്പറ്റിയും ഷീല മനസ്സു തുറന്നു. സ്ത്രീകള്‍ ഒരുമിച്ച് നില്‍ക്കേണ്ടതും അവകാശങ്ങളെപ്പറ്റി സംസാരിയ്‌ക്കേണ്ടതും അനിവാര്യമാണെങ്കിലും തലയെടുപ്പുള്ള ഒരു പുരുഷന്റെ കൂടെ അല്പം അടക്കത്തോടെ സ്ത്രീ നില്‍ക്കുന്നതില്‍ ഒരു സൗന്ദര്യമുണ്ടെന്നും, എന്നാല്‍ സ്ത്രീകളെ അടിമകളായി കാണാനും പാടില്ലെന്നും ഷീല പറയുന്നു.

കേരള കൌമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് നടി തന്റെ അഭിപ്രായം പങ്കുവച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം