കായല്‍ കയ്യേറിയെന്ന ആരോപണം; പ്രതികരണവുമായി ജയസുര്യ

തിരുവനന്തപുരം: കൊച്ചി കായല്‍ കയ്യേറിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി ജയസൂര്യ. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വീട് പൊളിച്ചുമാറ്റാന്‍ തയ്യാറാണെന്ന് ജയസൂര്യ പറഞ്ഞ‌ു. ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

ഭൂമിയോ കായലോ ഒന്നോ ആരുടെയും കയ്യേറാനുള്ളതല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇരുപത്തിയാറാമത്തെ വയസ്സിലാണ് ഞാന്‍ വീട് വയ്‍ക്കുന്നത്. കായലിനോടും കടലിനോടും പ്രത്യേക ഇഷ്‍ടമുണ്ട്. അവിടെ ഒരു പ്ലോട് കെട്ടിത്തിരിച്ചിട്ടുണ്ട്. ആ പ്ലോട്ട് കെട്ടിത്തിരിച്ചിട്ടതാണ് അന്ന് ഞാന്‍ അയാളുടെ കയ്യില്‍ നിന്ന് വാങ്ങുന്നത്. അന്ന് എന്റെ കയ്യില്‍ അധികം കാശൊന്നുമില്ല. ഒന്നരലക്ഷം പറഞ്ഞിട്ട് ഒന്നേകാലിനാണ് വാങ്ങിക്കുന്നത്. അപ്പോള്‍ കെട്ടിത്തിരിച്ചിട്ടുള്ള പ്ലോട്ടാണ്. ഇതെന്നല്ല, എറണാകുളത്തെ കായല്‍ സൈഡ് അളന്നുനോക്കിക്കോ, എന്തെങ്കിലും ചില വ്യത്യാസങ്ങളുണ്ടാകും. ഗവണ്‍മെന്റ് പറയുകയാണ് അത് പൊളിച്ചുകളയണമെന്ന്, എങ്കില്‍ വീട് വരെ പൊളിച്ചുകളയാന്‍‌ ഞാന്‍ തയ്യാറാണ്. അവിടെ എനിക്ക് ഒന്നും ചെയ്യാനില്ല. ഞാന്‍ വല്ല ഫ്ലാറ്റിലേക്കോ മറ്റോ മാറാം. എനിക്ക് ആരുടെയും ഒന്നും വേണ്ട- ജയസൂര്യ പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം