അപകടത്തില്‍പ്പെട്ട ലോറിയില്‍നിന്ന് രക്ഷപെടാനായി ചാടിയ ക്ലീനര്‍ റോഡില്‍ തലയിടിച്ചു മരിച്ചു

accidentതെന്മല: അപകടത്തില്‍പ്പെട്ട ലോറിയില്‍നിന്ന് രക്ഷപെടാനായി ചാടിയ ക്ളീനര്‍ റോഡില്‍ തലയിടിച്ചു വീണു മരിച്ചു. തമിഴ്നാട് സ്വദേശി മാരികാന്തിമനേഷ്ക (21) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയില്‍ ആര്യങ്കാവിലായിരുന്നു അപകടം. നിര്‍ത്തിയിട്ടിരുന്ന ടെമ്പോവാനിലിടിച്ച ശേഷം നിയന്ത്രണം വിട്ട ലോറിയില്‍ നിന്ന് ക്ളീനര്‍ ചാടുകയായിരുന്നു. റോഡില്‍ വീണ ഇയാളെ നാട്ടുകാര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോറി റോഡ് അരികിലെ മതിലിലിടിച്ച് നിന്നു. ന്യൂസ് പ്രിന്റുമായി തമിഴ്നാട്ടില്‍ നിന്നും ചെങ്ങന്നൂരിലേക്ക് വരികയായിരുന്നു ലോറി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം