ഇനിയൊരിക്കലും തന്റെ പ്രിയപ്പെട്ട ബാലുവിനെയും മകളെയും കാണില്ലെന്ന സത്യം ലക്ഷ്മി അറിഞ്ഞപ്പോള്‍

Loading...

ഇനിയൊരിക്കലും തന്റെ പ്രിയപ്പെട്ട ബാലുവിനെയും മകളെയും കാണില്ലെന്ന സത്യം ലക്ഷ്മി അറിഞ്ഞപ്പോള്‍ . ബാലഭാസ്കറിന്റെ നീറുന്ന ഓർമ്മകളെ നെഞ്ചേറ്റുകയാണ് മലയാളക്കര. പാതിയിൽ മുറിഞ്ഞു പോയ സംഗീതം പോലെ ആ കലാകാരൻ വിടപറഞ്ഞപ്പോൾ കണ്ണീരണിയാത്തവരില്ല. പ്രിയമകളേയും പ്രിയതമനേയും നഷ്ടപ്പെട്ട ലക്ഷ്മിയുടെ അവസ്ഥയെയോർത്ത് തേങ്ങാത്ത നെഞ്ചകങ്ങളില്ല. ദിവസങ്ങൾ കഴിഞ്ഞിട്ടും ആ വലിയ നഷ്ടത്തെയോർത്ത് ഉള്ളുനീറ്റുകയാണ് ബാലുവിന്റെ സുഹൃദ് വലയവും ബന്ധുക്കളും. സിരകളിൽ സംഗീതം പടർത്തിയ ആ കലാകാരന്റെ ഓർമ്മകൾ അത്രമേൽ തീക്ഷ്ണം.

ഞെട്ടലോടെ മാത്രം മലയാളി കേട്ട വാര്‍ത്തയായിരുന്നു ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനിയുടെയും മരണം. ഇത്രയും ദിവസം ഇവര്‍ ലോകത്തോട് യാത്ര പറഞ്ഞ് പോയെന്ന് ഭാര്യ ലക്ഷ്മിക്ക് അറിയുക പോലുമില്ലായിരുന്നു. എന്നാല്‍ ഒടുവില്‍ അവര്‍ ആ വേദന അറിഞ്ഞിരിക്കുകയാണ്. ഇനിയൊരിക്കലും തന്റെ പ്രിയപ്പെട്ട ബാലുവിനെയും മകളെയും കാണില്ലെന്ന കാര്യം ലക്ഷ്മി അറിഞ്ഞെന്ന് സ്റ്റീഫന്‍ ദേവസ്സി തന്റെ ഫേസ്ബുക്ക് ലൈവിലാണ് വ്യക്തമാക്കിയത്.

ബാലുവിന്റെ ഏറ്റവും അടുത്ത സുഹൃത്തായ സ്റ്റീഫനാണ് ലക്ഷ്മിയുടെ ആരോഗ്യ നിലയിലുള്ള പുരോഗതിയെ കുറിച്ച് പുറം ലോകത്തെ അറിയിച്ച് കൊണ്ടിരിക്കുന്നത്. പലപ്പോഴും സങ്കടം സഹിക്കാനാവാത്ത ദു:ഖം തളം കെട്ടിനിന്ന നില്‍ക്കുന്ന അവസ്ഥയിലാണ് സ്റ്റീഫന്‍ കാര്യങ്ങള്‍ അറിയിച്ചിരുന്നത്. ഇത്തവണ ലക്ഷ്മിയുടെ ആരോഗ്യ നിലയില്‍ വലിയ പുരോഗതിയുണ്ടെന്ന സന്തോഷകരമായ വാര്‍ത്തയും സ്റ്റീഫന്‍ ലോകത്തിന് മുന്നില്‍ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങള്‍ സ്റ്റീഫനാണ് പങ്കുവെച്ച് കൊണ്ടിരിക്കുന്നത്. ലക്ഷ്മിയുടെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് സ്റ്റീഫന്‍ പറഞ്ഞു. അതോടൊപ്പം ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനി ബാലയുടെയും വിയോഗ വാര്‍ത്തയും ഇവരെ അറിയിച്ചിട്ടുണ്ട്. ലക്ഷ്മിക്ക് ഇപ്പോള്‍ സ്വയം ശ്വസിക്കാന്‍ സാധിക്കുന്നുണ്ടെന്നും സ്റ്റീഫന്‍ ലൈവില്‍ പറഞ്ഞു.

ലക്ഷ്മിയുടെ വെന്റിലേറ്റര്‍ നീക്കം ചെയ്തിട്ടുണ്ട്. ചെറുതായി സംസാരിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. അതൊരു ആശ്വാസമാണ്. ബാലയുടെ ജാനിയുടെയും കാര്യം ലക്ഷ്മിയുടെ അമ്മ സമാധാനപരമായി അവരോട് പറഞ്ഞിട്ടുണ്ട്. ഏറ്റവും വേദന നിറഞ്ഞ നിമിഷത്തിലൂടെയാകും അവര്‍ ഇപ്പോള്‍ കടന്നുപോകുന്നത്. പക്ഷേ ലക്ഷ്മിയുടെ ആരോഗ്യനിലയ്ക്ക് ഇപ്പോള്‍ കുഴപ്പമില്ല. എല്ലാം സഹിക്കാനുള്ള കരുത്ത് ലക്ഷ്മിക്ക് ഉണ്ടാകാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണം.

ലക്ഷ്മി അവരുടെ ജീവിതം തിരിച്ചുപിടിക്കുന്നതിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും സ്റ്റീഫന്‍ ഫേസ്ബുക്ക് ലൈവില്‍ ആവശ്യപ്പെട്ടു. ലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടറാണ് ഇക്കാര്യം തന്നെ അറിയിച്ചതെന്നും സ്റ്റീഫന്‍ പറഞ്ഞു. അതേസമയം ലക്ഷ്മിയുടെ ബോധം പൂര്‍ണമായും തെളിഞ്ഞതായും ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നതായും ഡോക്ടര്‍ അറിയിച്ചു. വെന്റിലേറ്റര്‍ നീക്കം ചെയ്‌തെങ്കിലും ഐസിയുവില്‍ തുടരാനാണ് സാധ്യത.

ലക്ഷ്മിയുടെ പരുക്കുകള്‍ ഭേദപ്പെട്ട് വരുന്നതായും ഈ ആഴ്ച്ച അവസാനത്തോടെ വാര്‍ഡിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കഴിഞ്ഞ ആഴ്ച്ചയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഗുരുതര പരിക്കേറ്റ തേജസ്വിനി ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരിച്ചിരുന്നു. തുടര്‍ന്ന് ചികിത്സയില്‍ കഴിയവേയായിരുന്നു ബാലഭാസ്‌കറിന്റെ അന്ത്യം.

ബാലഭാസ്‌കറിന്റെ കുടുംബം അപകടത്തില്‍ പെട്ടതിന് പിന്നാലെ തന്നെ ആശുപത്രിയിലെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുകയും അദ്ദേഹത്തിന് സ്മരണാഞ്ജലി ഒരുക്കുന്നതിന് മുന്നില്‍ നിന്നത് സ്റ്റീഫനായിരുന്നു. കഴിഞ്ഞ ദിവസം ലക്ഷ്മി കണ്ണുകള്‍ തുറന്നെന്ന് ആദ്യമായി പുറം ലോകത്തെ അറിയിച്ചത് സ്റ്റീഫനായിരുന്നു.

ലക്ഷ്മിയെ കുറിച്ച് ഒരുപാട് പേര്‍ അന്വേഷിക്കുന്നുണ്ട്. ഞാന്‍ ഡോക്ടറുമായി സംസാരിച്ചിരുന്നു. ലക്ഷ്മി കണ്ണുകള്‍ തുറന്നു. ബോധത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. നമ്മള്‍ സംസാരിക്കുന്നതെല്ലാം കേള്‍ക്കാന്‍ ഇപ്പോള്‍ ലക്ഷ്മിക്ക് സാധിക്കും. പക്ഷേ തിരിച്ചൊന്നും പറയാന്‍ കഴിയ്യില്ല. അവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അവര്‍ ജീവിതത്തിലേക്ക് മടങ്ങി വരുമെന്നും തന്നെയാണ് ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കുന്നതെന്നും സ്റ്റീഫന്‍ പറഞ്ഞു.

ബാലുവിനും മകള്‍ക്കും സംഭവിച്ചത് ലക്ഷ്മി അറിയുമ്പോള്‍ എങ്ങനെ താങ്ങുമെന്ന് തനിക്കറിയില്ലെന്ന് നേരത്തെ സ്റ്റീഫന്‍ ദേവസ്സി പറഞ്ഞിരുന്നു. ഇരുവരുടെയും കുടുംബം ഇക്കാര്യം എങ്ങനെ ലക്ഷ്മി അറിയിക്കും എന്ന് കരുതി വിഷമിച്ചിരിക്കുകയാണെന്നും എല്ലാം അറിയുമ്പോള്‍ ലക്ഷ്മിക്ക് അതിജീവിക്കാന്‍ കഴിയട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും സ്റ്റീഫന്‍ പറഞ്ഞിരുന്നു. നേരത്തെ അപകടത്തില്‍ ലക്ഷ്മിയുടെ വയറിനും തലച്ചോറിനുമാണ് ഗുരുതര പരിക്കേറ്റത്.

Peaceful update about Lakshmi Bala !!

Posted by Stephen Devassy on Monday, 8 October 2018

Loading...