ബന്ധുനിയമന കേസില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ്

തിരുവനന്തപുരം: ബന്ധുനിയമന കേസില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ തെളിവില്ലെന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തല്‍. ക്രമവിരുദ്ധമായി നേതാക്കള്‍ നിയമനം നടത്തിയിട്ടില്ലെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ അടക്കം പത്തോളം നേതാക്കള്‍ക്കെതിരെയായിരുന്നു പരാതി. പൊതുപ്രവര്‍ത്തകനായ ഹാഫിസാണ് ഹര്‍ജി നല്‍കിയിരുന്നത്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ ബന്ധുക്കളെ സര്‍ക്കാരിന്റെ വിവിധ തസ്തികകളില്‍ നിയമിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി സമര്‍പിച്ചിരുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം ഏഴു മുന്‍ മന്ത്രിമാരുടെ ബന്ധുക്കളെ നിയമിച്ച സംഭവത്തിലായിരുന്നു അന്വേഷണം ആവശ്യപ്പെട്ടിരുന്നത്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, അനൂപ് ജേക്കബ്, വി.എസ് ശിവകുമാര്‍, ജി.കാര്‍ത്തികേയന്‍ എന്നിവരുടെ ബന്ധുക്കളെ പലയിടങ്ങളില്‍ നിയമിച്ചത് സംബന്ധിച്ചായിരുന്നു പരാതി. ഈ കേസ് സംബന്ധിച്ച്‌ സമാനമായ പരാതികളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ഇതുസംബന്ധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം