ഹോട്ടലിൽ ചായ വിലയെ ചൊല്ലി തർക്കം; പോലീസ് കസ്റ്റഡിയിലായാൾക്ക് ലഭിച്ചത് മുപ്പത്തിയാറായിരം രൂപ

കോഴിക്കോട് : വടകരയിലെ ആഡംബര ഹോട്ടലിൽ ചായ വിലയെ ചൊല്ലി തർക്കം. പോലീസ് കസ്റ്റഡിയിലായാൾക്ക് ലഭിച്ചത് മുപ്പത്തിയാറായിരം രൂപ?. വടകര എം.ആർ എ.ബേക്കറി ഹോട്ടലിൽ ചായ കുടിക്കാൻ പോയ ലോട്ടറി വിൽപ്പനക്കാരൻ എളമ്പിലാട്ടെ മുരളീധരനും സുഹൃർത്തിന്നും ഗ്ലാസിലും കപ്പിലുമായി ചായ നൽകിയത്.

ഗ്ലാസിലെ ചായക്ക് പത്ത് രൂപയും കപ്പ് ചായക്ക് ഒൻപത് രൂപയും ആവശ്യപ്പെട്ടപ്പോൾ പ്രതിഷേധിച്ച് ശബ്ദമുണ്ടാക്കിയതിനാൽ ഹോട്ടൽ ഉടമകൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ  രാത്രി  9 മണിയോടെ പോലീസ് ഇദ്ദേഹത്തെകസ്റ്റെഡിയിലെടുത്തു.ബുധനാഴ്ച 1 മണിയോടെയാണ് ജാമ്യംനല്‍കി വിട്ടത് .

പ്രശ്നങ്ങൾക്കിടയിൽ  മുരളീധരന് ഏതാനും ലോട്ടറി ടിക്കറ്റുകൾ വിൽക്കാൻ കഴിയാതെ പോയി . ജാമ്യത്തിലിറങ്ങി ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ‘ മുപ്പത്തിയാറായിരം രൂപ ഇദ്ദേഹത്തിന്റെ കൈവശമുള്ള ടിക്കറ്റിനടിച്ച വിവരം അറിയുന്നത്.

‘അനീതിക്കെതിരെ പോരാടി ഒരു ദിവസം പോലീസ് സ്റ്റേഷനിൽ കഴിയേണ്ടിവന്നെങ്കിലും ആയിരങ്ങൾ ലഭിച്ച സന്തോഷത്തിലാണിദ്ദേഹം .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം