വടകരയില്‍ +2 വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു; 3 വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി

കോഴിക്കോട്: വടകരയില്‍ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു.  വടകര ബി ഇ എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ +2 വിദ്യാര്‍ഥി  തിക്കോടി പാലൂരിലെ ലക്ഷം വീട്ടില്‍ സാലിഹ് (17) ആണ്  കുളത്തില്‍ മുങ്ങി മരിച്ചത്.

വ്യാഴാഴ്ച രാവിലെ 10.30 ഓടെ വടകര ദേശീയ പാതയ്ക്ക് സമീപത്തെ പരവന്തല ഭഗവതി ക്ഷേത്രക്കുളത്തിലാണ് അപകടം .തിങ്കളാഴ്ച പരീക്ഷ തുടങ്ങുന്നതിനാല്‍ ഇന്ന്‍ സ്കൂളില്‍ ക്ലാസ് ഉണ്ടായിരുന്നില്ല. പരീക്ഷാ വിവരങ്ങള്‍ സ്കൂളിലെത്തി ചോദിച്ചറിഞ്ഞ ശേഷം കുട്ടികള്‍ 9.30 ഓടെ സ്കൂളില്‍ നിന്നും വീട്ടിലേക്ക് എന്ന് പറഞ്ഞു മടങ്ങിയതായി അദ്ധ്യാപകന്‍ സജേഷ് പറഞ്ഞു.

ചോറോട് സ്വദേശികള്‍ ഉള്‍പ്പടെയുള്ള സഹപാടികളുടെ കൂടെ കുളത്തില്‍ കുളിക്കാനിറങ്ങിയ സാലിഹ് അപകടത്തില്‍പ്പെടുകയായിരുന്നു. സഹപാഠികള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. നാട്ടുകാര്‍ എത്തിയാണ് സാലിഹിനെ കരയ്ക്കെത്തിച്ചത്.മൃതദേഹം വടകര ആശാ ആശുപത്രിയില്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം