15കാരിയെ പൊലീസ് കോണ്‍സ്റ്റബിള്‍ ബലാത്സംഗം ചെയ്തു; പെണ്‍കുട്ടിയുടെ അച്ഛന്‍ ഹൃദയം പൊട്ടി മരിച്ചു

ഉത്തര്‍ പ്രദേശില്‍ 15കാരിയെ പൊലീസ് കോണ്‍സ്റ്റബിള്‍ ബലാത്സംഗം ചെയ്തു. ഉത്തര്‍ പ്രദേശിലെ ബാലിയയിലാണ് സംഭവം. വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ അച്ഛന്‍ ഹൃദായാഘാതത്തെ തുടര്‍ന്ന് മരിച്ചു. 38 കാരനായ ധരം സിങ്ങാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

ഗോപാല്‍ നഗര്‍ ഔട്ട് പോസ്റ്റിലെ പൊലീസ് ഉദ്യോഗസ്ഥനാണ് പീഡനം നടത്തിയതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തായും ഇയാളെ അറസ്റ്റ് ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തി വരുന്നതായും പൊലീസ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം