ഉടന്‍ പണം പണി പാളി; മാത്തുകുട്ടിക്കും കല്ലുവിനും ചേകവന്മാരുടെ നാട്ടില്‍ സംഭവിച്ചത്

വടകര: ഉടന്‍ പണം കിട്ടുമെന്നറിഞ്ഞ് കോഴിക്കോട് വടകരയില്‍ എത്തിയത് ആയിരങ്ങള്‍. മഴവില്‍ മനോരമ ഉടന്‍ പണം പരിപാടിയിലൂടെ യുവാക്കളുടെ ഹരമായി തീര്‍ന്ന മാത്തുകുട്ടിക്കും കലേഷിനും ചേകവന്‍ന്മാരുടെ നാട്ടില്‍ ലഭിച്ചത് അപൂര്‍വ അനുഭവം.

ബുധനാഴ്ചയായിരുന്നു ഉടന്‍ പണം പരിപാടി അംഗചേകവന്മാരുടെ നാടായ കടത്തനാടിലെത്തിയത്. കോളജുകളിലും സ്‌കുളുകളിലും ഉടന്‍പണം വാര്‍ത്ത എത്തിയതോടെ ഉച്ചയോടെ തന്നെ നഗരം ആളുകളെ കൊണ്ട് നിറഞ്ഞു.

മഴവില്‍ മനോരയുടെ സംഘാടകര്‍ മുന്‍കൂട്ടി പോലീസ് അനുമതി വാങ്ങാത്തത് പരിപാടി നിര്‍ത്തിവയ്ക്കുന്നിടത്തുവരെ കാര്യങ്ങള്‍ എത്തി. പുതിയ ബസ്്സ്റ്റാന്റ് ടാക്‌സി സ്റ്റാന്റിലായിരുന്നു ആദ്യം പരിപാടി നിശ്ചയിച്ചത്.

എന്നാല്‍ ഗതാഗതകുരുക്കും സംഘര്‍ഷ സാധ്യതയും കണക്കിലെടുത്ത് പിന്നീട് നാരായണ നഗരം ഗ്രൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടയില്‍ പരിപാടിയുടെ അവതാരകരായ മാത്തുകുട്ടിയും കലേഷും സ്ഥലത്തെത്തിയതും ആരാധകരുടെ ആവേശം ഇരട്ടിപ്പിച്ചു. മല്‍സരാഥികളെ തിരഞ്ഞെടുക്കുന്നതിലും സംഘാടകര്‍ കുഴങ്ങി. ഒടുവില്‍ പരിപാടി വ്യാഴാഴ്ചത്തേക്ക് മാറ്റിവച്ച് മാത്തുകുട്ടിയും കലേഷും മടങ്ങി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം