തൃശ്ശൂരില്‍ ഹോം നേഴ്സിനെ കഴുത്ത് ഞെരിച്ച് കൊന്നു;ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയതിന്‍റെ വൈരാഗ്യമാണ് കൊല്ലാന്‍ കാരണമെന്ന് പ്രതി

തൃശൂര്‍: തൃശൂരില്‍ ഹോം നേഴ്സിനെ കഴുത്ത് ഞെരിച്ച് കൊന്നു. സംഭവവുമായി ബന്ധപ്പെട്ടു പഴഞ്ഞി കോട്ടോൽ കൊട്ടിലണ്ടൽ ഹുസൈൻ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി . ഇരുവരും തമ്മിൽ കുറച്ചുനാളുകളായി പ്രണയത്തിലായിരുന്നു. ഒന്നിച്ചു നിൽക്കുന്ന ഫോട്ടോകൾ കാട്ടി യുവതി ഭീഷണിപ്പെടുത്തിയതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

കുന്നുംകുളം പെരുമ്പിലാവിൽ   സ്വകാര്യ ഹോം നേഴ്സിംഗ് സ്ഥാപനത്തിലെ ജീവനക്കാരി കൊല്ലം ഓയൂർ പനയാരുന്ന് സ്വദേശി വർഷ എന്ന മഞ്ചു(28) ആണ് കൊല്ലപ്പെട്ടത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം